കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
സമ്മർ കോച്ചിങ് ക്യാമ്പ് സമാപനം
കാലിക്കറ്റ് സർവകലാശാലാ കായിക പഠനവകുപ്പ് സംഘടിപ്പിച്ച വേനൽക്കാല കായിക പരിശീലന ക്യാമ്പ് 31-ന് സമാപിക്കും. രാവിലെ 11 മണിക്ക് ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ നടക്കുന്ന പരിപാടി വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
പി.ആർ. 609/2025
ബി.വോക്.
പ്രവേശനം 2025 - 2026
കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലേക്ക് 2025 - 2026 അധ്യയന വർഷത്തെ ബി.വോക്. ബിരുദ പ്രോഗ്രാം പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ നാലു വർഷ ബിരുദ പ്രോഗ്രാം രജിസ്ട്രേഷനോടൊപ്പം വെബ്സൈറ്റിൽ ലഭ്യമാണ്. ജൂൺ 9-ന് വൈകീട്ട് അഞ്ചു മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. യോഗ്യത : പ്ലസ്‌ടു / തത്തുല്യം. ഫീസ് : എസ്.സി. / എസ്.ടി. - 205/- രൂപ, മറ്റുള്ളവർ - 495/- രൂപ. മറ്റു ബിരുദ പ്രോഗ്രാമുകൾക്ക് ഇതിനോടകം അപേക്ഷിച്ചവർക്ക് അധിക ഫീസ് കൂടാതെ എഡിറ്റ് ഓപ്‌ഷൻ ഉപയോഗിച്ച് ബി.വോക്. പ്രോഗ്രാമുകൾക്ക്...






