കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പ് ഗവേഷകക്ക് മികച്ച അവതരണത്തിനുള്ള പുരസ്കാരം
ഭാഭാ അറ്റോമിക് റിസർച് സെന്ററിൽ ( ബാർക്ക്, മുംബൈ ) വച്ച നടന്ന 68-ാമത് സോളിഡ് സ്റ്റേറ്റ് സിമ്പോസിയത്തിൽ മികച്ച അവതരണത്തിനുള്ള പുരസ്കാരം കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പ് ഗവേഷക വിദ്യാർഥിയായ ജംഷീന സനത്തിന് ലഭിച്ചു. ഡിപ്പാർട്മെന്റ് ഓഫ് അറ്റോമിക് എനർജിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ ഇന്ത്യയിലെ മികച്ച ഗവേഷണ കേന്ദ്രങ്ങളിലെയും, സർവകലാശാലകളിലെയും, ഐ.ഐ.ടി., ഐ.ഐ.എസ്.ആർ. തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർഥികൾ ഉൾപ്പെടെ 700-ൽ അധികം മത്സാരാർഥികളിൽ നിന്നാണ് ഈ അംഗീകാരം.
ഇന്ത്യയിലെ ശാസ്ത്ര ഗവേഷകരെ ഒരു വേദിയിൽ എത്തിക്കാനും നൂതനമായ ആശയങ്ങൾ പങ്കുവെക്കാനും വേണ്ടി 1957 ആരംഭിച്ച വേദിയാണ് ഈ സിമ്പോസിയം. ഡി.എസ്.ടി. - ഡബ്ല്യൂ.ഐ.എസ്.ഇ. ( DST - WISE ) ഫെല്ലോഷിപ്പോടു കൂടി സർവകലാശാലാ ഫിസിക്സ് പഠനവകുപ്പ് സീനിയർ പ്രഫസറായ ഡോ. പി.പി. പ്രദ്യുമ്നന്റെ കീഴിലാണ് ജംഷിന ഗവേഷണം നടത്തുന്...