പ്രകൃതിയാണ് ഏറ്റവും വലിയ ശാസ്ത്രം എന്ന കാര്യമാണ് ശാസ്ത്രാന്വേഷികള്‍ ആത്യന്തികമായി മനസ്സിലാക്കേണ്ടതെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍. സര്‍വകലാശാലാ കാമ്പസില്‍ നടന്ന കോഴിക്കോട് ജില്ലയിലെ ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രതിഭാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനകാലത്തെ മത്സരങ്ങള്‍ സ്വയം മെച്ചപ്പെടുത്തലുകള്‍ക്ക് ആയിരിക്കണമെന്നും വി.സി. അഭിപ്രായപ്പെട്ടു.
സാഹിത്യകാരന്‍ കല്പറ്റ നാരായണന്‍, കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് കുമാര്‍, കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. യു.കെ. അബ്ദുന്നാസര്‍, മഞ്ചേരി എന്‍.എസ്.എസ്. കോളജ് ചരിത്ര വിഭാഗം അധ്യാപകന്‍ ഡോ. കെ.പി. രാജേഷ്, അധ്യാപകനും അമച്വര്‍ അസ്‌ട്രോണമിസ്റ്റുമായ റഷീദ് ഓടക്കല്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് രസതന്ത്ര വിഭാഗം അധ്യാപകന്‍ പ്രൊഫ. ശ്യാംചന്ദ്, അധ്യാപകനും തിയറ്റര്‍ ആര്‍ട്ടിസ്റ്റുമായ നിമേഷ് ചെറുവമ്പത്ത് തുടങ്ങി വിവിധ മേഖലകളിലെ പ്രഗത്ഭര്‍ കുട്ടികളുമായി സംവദിച്ചു. കോഴിക്കോട് ജില്ലാ ഗിഫ്റ്റഡ് ചില്‍ഡ്രന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍, സി. ധന്യ, ശ്രീജ എന്നിവര്‍ നേതൃത്വം നല്‍കി.