മലപ്പുറം ജില്ലയിൽ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ജൂലൈ രണ്ടിന് ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

മലപ്പുറം ജില്ലയിൽ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ജൂലൈ രണ്ടിന്

മലപ്പുറം ജില്ലയില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ജൂലൈ രണ്ടിന് നടക്കും. ഈ വര്‍ഷം ബിരുദജേതാക്കളായവര്‍ക്ക് നേരിട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ചടങ്ങ് രാവിലെ 10 മണിക്ക് തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിലാണ്. വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. പ്രോ വൈസ് ചാൻസിലർ ഡോ. എം. നാസർ അധ്യക്ഷത വഹിക്കും. സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. പി. കെ. ഖലീമുദ്ധീൻ, അഡ്വ. എം.ബി. ഫൈസൽ, സി.പി. ഹംസ, ടി.ജെ. മാർട്ടിൻ, ഡോ. കെ. മുഹമ്മദ് ഹനീഫ്, ഡോ. പി. റഷീദ് അഹമ്മദ്, പി. സുശാന്ത്, പി.എസ്.എം.ഒ. കോളേജ് മാനേജർ എം. കെ. ബാവ തുടങ്ങിയവർ പങ്കെടുക്കും. പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ് വിൻ സാംരാജ് നന്ദി പറയും. 

പി.ആർ. 890/2024

ഗസ്റ്റ് ഫാക്കൽറ്റി നിയമനം

കാലിക്കറ്റ് സർവകലാശാലാ ജിയോളജി പഠന വകുപ്പിൽ 2024 – 25 അധ്യയന വർഷത്തേക്ക് മണിക്കൂർ അടിസ്ഥാനത്തിൽ ഒരു ഗസ്റ്റ് ഫാക്കൽറ്റിയുടെ ഒഴിവുണ്ട്. അപ്ലൈഡ് ജിയോളജി അല്ലങ്കിൽ ജിയോളജിയിൽ ബിരുദാനന്തര ബിരുദവും കൂടാതെ നെറ്റ് / പി.എച്ച്.ഡി. യോഗ്യതയും ഉള്ളവർ cugeo@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ജൂലൈ ആറിന് മുൻപായി ബയോഡാറ്റാ അയക്കേണ്ടതാണ്. നെറ്റ് / പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ അപ്ലൈഡ് ജിയോളജി / ജിയോളജി ബിരുദാനന്തര ബിരുദമുള്ള യോഗ്യരായവരെയും പരിഗണിക്കും. അഭിമുഖതീയതി ഇ-മെയിലിൽ പിന്നീടറിയിക്കും. 

പി.ആർ. 891/2024

റിസർച്ച് അസിസ്റ്റന്റ് നിയമനം

കാലിക്കറ്റ് സർവകലാശാലാ എജുക്കേഷൻ പഠന വകുപ്പിൽ ( ഐ.സി.എസ്.എസ്.ആർ. പ്രൊജക്റ്റ് ) “കോവിഡാനന്തര കേരളത്തിലെ പട്ടികവർഗ വിദ്യാർഥികളിലെ സാമൂഹിക ജീവിതം, സമത്വം, മാനസികാരോഗ്യം” എന്ന വിഷയത്തിൽ ഗവേഷണത്തിന് റിസർച്ച് അസിസ്റ്റന്റിനെ നിയമിക്കുന്നു. കാലാവധി ആറു മാസം. ഒ.ബി.സി. സംവരണ വിഭാഗത്തിൽ പ്പെട്ടവർ അപേക്ഷിച്ചാൽ മതി. അഭിമുഖം ജൂലൈ 15-ന് രാവിലെ 10 മണിക്ക് പഠന വകുപ്പിൽ വച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഡോ. ജിബിൻ വി.കെ., പ്രൊജക്റ്റ് ഡയറക്ടർ, ഐ.സി.എസ്.എസ്.ആർ. പ്രൊജക്റ്റ്, ഡിപ്പാർട്മെന്റ് ഓഫ് എജുക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, ഫോൺ : 8891735310, ഇ-മെയിൽ : drjibin@uoc.ac.in. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ.

പി.ആർ. 892/2024

ജെ.ആർ.എഫ്. നിയമനം

കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ ( സി.എസ്.ഐ.ആർ. ആസ്പയർ സ്‌കീം ) “ Probing the physical and chemical characteristics of C – J type carbon stars for understanding their origin ” എന്ന വിഷയത്തിൽ ഗവേഷണത്തിന് കരാർ അടിസ്ഥാനത്തിൽ ജൂനിയർ റിസർച്ച് ഫെലോയെ നിയമിക്കുന്നു. പ്രോജക്ട് കാലാവധി മൂന്ന് വർഷം. താൽപര്യമുള്ളവർ ജൂലൈ 15-മുൻപായി ബയോഡാറ്റ, മതിയായ യോഗ്യതാ സർട്ടിഫിക്കറ്റുകൾ മുതലായവ drdrisyak@uoc.ac.in എന്ന ഇ-മെയിലിൽ അയക്കേണ്ടതാണ്. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ.

പി.ആർ. 893/2024

ബിരുദ പ്രവേശനം 2024: കമ്മ്യൂണിറ്റി ക്വാട്ട

2024 – 2025 അധ്യായന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ച്  എയ്‌ഡഡ്‌ കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് അതത് കോളേജുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.  ജൂൺ 20 മുതൽ 25 വരെ സ്റ്റുഡന്റസ് ലോഗിൻ വഴി റിപ്പോർട്ട് ചെയ്ത വിദ്യാർഥികളെ ഉൾപ്പെടുത്തിയാണ് കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് അതത് കോളേജുകളുമായി ബന്ധപ്പെട്ട ശേഷം പ്രവേശനത്തിന് ഹാജരാവേണ്ടതാണ്. മേൽ റാങ്ക് ലിസ്റ്റ് പ്രകാരമായിരിക്കും അതത് കോളേജുകൾ വിദ്യാർഥികൾക്ക് പ്രവേശനം നൽകുക. പ്രവേശനത്തിന് ഹാജരാകുന്നതിന് മുൻപ് കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് പ്രവേശനം ലഭിച്ചവർ സ്റ്റുഡന്റസ് ലോഗിൻ വഴി മാൻഡേറ്ററി ഫീസ് അടക്കേണ്ടതാണ്. കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള നിലവിൽ  മൂന്നാം അലോട്മെന്റിനായി കാത്തിരിക്കുന്നവർക്ക്( രണ്ടാം അലോട്മെന്റില്‍ പ്രവേശനം നേടി ഹയർ ഓപ്‌ഷൻ നിലനിർത്തി മൂന്നാം അലോട്മെന്റിനായി കാത്തിരിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെ ) മൂന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ച് പ്രവേശനം ആരംഭിക്കുന്നത് വരെ കമ്മ്യൂണിറ്റി ക്വാട്ടയിലേക്കുള്ള പ്രവേശനത്തിന് ഹാജരാകാൻ സമയം അനുവദിക്കുന്നതിനായി അതത് കോളേജുകളോട് ആവശ്യപ്പെടാവുന്നതാണ്. സ്റ്റുഡന്റസ് ലോഗിൻ വഴി വിദ്യാർഥികൾക്ക് തങ്ങൾ റിപ്പോർട്ട് ചെയ്ത കോളേജിലെ റാങ്ക് നില പരിശോധിക്കാം.

പി.ആർ. 894/2024

ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഹാൾടിക്കറ്റ് നിർബന്ധം

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.)/ പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്ക് സർവകലാശാലാ പരീക്ഷകൾ എഴുതുന്നതിന് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഹാൾടിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഹാൾടിക്കറ്റ് ഹാജരാക്കാത്ത പക്ഷം വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല.

പി.ആർ. 895/2024

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റർ എം.പി എഡ്. (2019 പ്രവേശനം മുതൽ), രണ്ടു വർഷ ബി.പി എഡ്. (2021 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ 18 വരെയും 190/- രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ അഞ്ചു മുതൽ ലഭ്യമാകും.

പി.ആർ. 896/2024

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ( CBCSS – UG 2023 പ്രവേശനം മാത്രം ) ബി.ഡെസ്. ( ഗ്രാഫിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ ഡിസൈനിങ് ) ഏപ്രിൽ 2024 റഗുലർ പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ജൂലൈ എട്ടിന് തുടങ്ങും.

നാലാം വർഷ ഇന്റഗ്രേറ്റഡ് ബി.പി എഡ്. (2016 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 15-ന് തുടങ്ങും. 

വയനാട് ലക്കിടി ഓറിയെന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ മൂന്നാം വർഷ ബി.എച്ച്.എം. വിദ്യാർഥികൾക്കായുള്ള ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് 12 – ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആർ. 897/2024

ഹാൾടിക്കറ്റ്

ജൂലൈ എട്ടിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ. ( CUCBCSS-UG 2018 പ്രവേശനം, CBCSS-UG 2019 പ്രവേശനം മുതൽ ), ബി.കോം. ഹോണേഴ്‌സ്, ബി.കോം. പ്രൊഫഷണൽ ( CUCBCSS-UG 2018 പ്രവേശനം മുതൽ ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പി.ആർ. 898/2024

പരീക്ഷാഫലം

ഒൻപതാം സെമസ്റ്റർ ബി.ആർക്. (2011 പ്രവേശനം) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ 17 വരെ അപേക്ഷിക്കാം.

ആറാം സെമസ്റ്റർ ബി.വോക്. ഫാഷൻ ഡിസൈൻ മാനേജ്‌മന്റ് ഏപ്രിൽ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

പി.ആർ. 899/2024

പുനർമൂല്യനിർണയഫലം

ഒന്ന്, രണ്ട്, നാല് സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 900/2024

error: Content is protected !!