സി.എച്ചിനെ പൊതുസമൂഹം നിരന്തരം സ്മരിക്കുന്നു ; സാദിഖലി ശിഹാബ് തങ്ങള്‍

അനുയായികള്‍ മാത്രമല്ല മലബാറിലെയും കേരളത്തിലെയും പൊതുസമൂഹം നിരന്തരം സ്മരിക്കുന്ന വ്യക്തിത്വമാണ് സി.എച്ച്. മുഹമ്മദ് കോയ എന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്. മുഹമ്മദ് കോയ ചെയര്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എച്ചിന്റെ വിയോഗം നമുക്ക് നഷ്ടബോധമുണ്ടാക്കുന്നില്ല. ജീവിച്ചിരുന്നപ്പോഴും മരിച്ചതിന് ശേഷവും അദ്ദേഹത്തിന്റെ സാന്നിധ്യം പൊതുസമൂഹത്തിലുണ്ട്. പ്രവൃത്തിയിലൂടെയും പ്രഭാഷണങ്ങളിലൂടെയും പൊതുജനശ്രദ്ധ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സി.എച്ച്. തിയറി മാത്രമായിരുന്നില്ല മനോഹരമായ പ്രാക്ടിക്കല്‍ കൂടിയായിരുന്നുവെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച എം.പി. അബ്ദുസമദ് സമദാനി എം.പി. അഭിപ്രായപ്പെട്ടു. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, ഡി. രവികുമാര്‍, ഡോ. എം.കെ മുനീര്‍ എം.എല്‍.എ., ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ വജാഹത്ത് ഹബീബുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ഡോ. പി. റഷീദ് അഹമ്മദ്, ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡോ. വി.പി. അബ്ദുള്‍ ഹമീദ്, ഡോ. അന്‍വര്‍ അമീന്‍, ഖാദര്‍ പാലാഴി തുടങ്ങിയവര്‍ സംസാരിച്ചു.

വിവിധ സെഷനുകളിൽ ഇളം ചെഗുവേര, വെങ്കിടേഷ് രാമകൃഷ്‌ണൻ തുടങ്ങിയവർ സംസാരിച്ചു. വിള്ളിയാഴിച്ച നടക്കുന്ന സെഷനുകളിൽ പ്രൊഫ. ജി. മോഹൻ ഗോപാൽ, ഘനശ്യാം തിവാരി, ആശിഷ് ഖേതൻ, ഡോ. മാളവിക ബിന്നി, ഡോ. എം.കെ. റുഖിയ എന്നിവർ സംസാരിക്കും. സമാപന സമ്മേളനം വൈകിട്ട് 4.30-ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

error: Content is protected !!