Monday, March 2

മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ് ; പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍

ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ തന്നെ മത്സരിക്കുമെന്ന് കെ സുധാകരന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്നു മണിക്കൂറിനകം തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. നാളെ മുതല്‍ ചാണ്ടി ഉമ്മന്‍ പ്രചാരണവുമായി രംഗത്തിറങ്ങുമെന്ന് സുധാകരന്‍ അറിയിച്ചു. ഉമ്മന്‍ചാണ്ടിയുടെ വിതുമ്പുന്ന ഓര്‍മ്മകള്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കരുത്താവും. റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ യുഡിഎഫ് ഇവിടെ വിജയം നേടും. വികാരപരമായ തിരഞ്ഞെടുപ്പാണ് ഇതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

27 ദിവസം മാത്രമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത്. ആഗസ്റ്റ് 17 നാണ് മണ്ഡലത്തില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സെപ്തംബര്‍ അഞ്ചിന് മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കും. സെപ്തംബര്‍ എട്ടിന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലും നടക്കും.

error: Content is protected !!