തിരൂരങ്ങാടി : ചേളാരി കോലാര്‍ക്കുന്ന് മലങ്കാളി ക്ഷേത്രോത്സവത്തിന് കൊടിയേറി. പൂജാരി അപ്പുട്ടി കോമരം കൊടിയേറ്റം നടത്തി. താലപ്പൊലി മഹോത്സവം വെളളിയാഴ്ച നടക്കും .പുലര്‍ച്ചെ നാലിന് ഗണപതി ഹോമം, വൈകീട്ട് നാലിന് കലശത്തിന് പോകല്‍, ആറിന് മഞ്ഞത്താലപ്പൊലി, രാത്രി ഒമ്പതിന് കുട്ടികളുടെ കലാപരിപാടികള്‍, 1030 ന് തായമ്പക, പുലര്‍ച്ചെ മൂന്നിന് അരി ത്താലപ്പൊലി, പുലര്‍ച്ചെ ആറിന് ഗുരുതി തര്‍പ്പണം, അന്നദാനം എന്നിവ ഉണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.