ചെമ്മാട് സി കെ നഗര്‍ ഗ്രീന്‍ ട്രാക്ക് കള്‍ച്ചറല്‍ സെന്റര്‍ വിക്റ്ററി മീറ്റ് സംഘടിപ്പിച്ചു

തിരൂരങ്ങാടി ; ചെമ്മാട് സി കെ നഗര്‍ ഗ്രീന്‍ ട്രാക്ക് കള്‍ച്ചറല്‍ സെന്ററിന് കീഴില്‍ വിക്റ്ററി മീറ്റ് സംഘടിപ്പിച്ചു. ചടങ്ങില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാര്‍ത്ഥികളെയും എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡോ:അമീര്‍ സുഹൈല്‍ എ വി, ഡോ:നൂറ ഫാത്തിമ കെ എന്നിവരെയും ആദരിച്ചു.

തിരൂരങ്ങാടി നഗരസഭ വൈസ് ചെയര്‍ പെയ്‌സണ്‍ കാലൊടി സുലൈഖ, നഗര സഭ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്കല്‍, കൗണ്‍സിലര്‍മാരായ ചെമ്പ വഹീദ, സിഎം സല്‍മ എന്നിവര്‍ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനം നിര്‍വഹിച്ചു. ഗ്രീന്‍ ട്രാക്ക് ഭാരവാഹികളായ അയ്യൂബ് തലാ പ്പില്‍, ചെമ്പ മൊയ്ദീന്‍ കുട്ടി, എം പി അസ്ലം, അനസ് വി കെ, ഫാജാസ്, ഇഹ്സാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

error: Content is protected !!