ഉന്നത വിജയികളെ ആദരിച്ച് ചെമ്മാട് നാഷണല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

ചെമ്മാട് : ചെമ്മാട് നാഷണല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആദരം സംഘടിപ്പിച്ചു. കഴിഞ്ഞ അധ്യായന വര്‍ഷം നാഷണല്‍ സ്‌കൂളില്‍ നിന്നും എസ്. എസ്. എല്‍.സി പരീക്ഷ യില്‍ ഫുള്‍ എ പ്ലസ് , 9 എ പ്ലസ്, രാജ്യ പുരസ്‌കാര്‍, എല്‍. എസ്. എസ് , യു. എസ്. എസ് , സമസ്ത മദ്രസ പൊതു പരീക്ഷ യില്‍ ടോപ് പ്ലസ്, ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഉന്നത വിജയം എന്നിവ നേടിയവരെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചത്.തിരൂരങ്ങാടി മണ്ഡലം എം.എല്‍. എ കെ. പി. എ മജീദ് ഉദ്ഘാടനം നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസം നേടേണ്ടതിന്റെ കാലിക പ്രസക്തി അദ്ദേഹം സദസ്സിനെ ബോധ്യപ്പെടുത്തി.

സ്‌കൂള്‍ മാനേജര്‍ യു. ഷാഫി ഹാജി അധ്യക്ഷനായി. കൊല്ലം ടി . കെ. എം മെഡിക്കല്‍ കോളേജില്‍ നിന്ന് ഫസ്റ്റ് റാങ്ക് നേടി പാസ്സായ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥിനി ഡോക്ടര്‍ നിഹാലയെ ചടങ്ങില്‍ ആദരിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി വിശിഷ്ടാതിഥിയായിരുന്നു.അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ റഹീം ചുഴലി,ട്രസ്റ്റ് സെക്രട്ടറി യുസുഫ് ചോനാരി,തിരൂരങ്ങാടി മുനിസിപ്പല്‍ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ സി പി ഇസ്മായില്‍,പി. ടി. എ പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ കുട്ടി,മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ജാഫര്‍ കുന്നത്തേരി, സൈതലവി, സി. കെ മുഹമ്മദ് ഹാജി, പി കെ റഷീദ് ഹാജി, അഹ്‌മദ് കുട്ടി ഹാജി, ഹസന്‍ ഹുദവി, സിജു, ഉസ്മാന്‍ കോയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രിന്‍സിപ്പല്‍ മുഹ്യദ്ധീന്‍ സ്വാഗതവും പ്രജീഷ് നന്ദിയും രേഖപ്പെടുത്തി

error: Content is protected !!