കുന്നത്ത് പറമ്പ് നൂറാനിയ്യ മദ്റസ ക്യാമ്പസിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

മൂന്നിയൂർ : സമസ്ത സ്ഥാപക ദിനാചരണം കുന്നത്ത് പറമ്പ് നൂറാനിയ്യ മദ്റസ ക്യാമ്പസിൽ വളരെ സമുചിതമായി ആചരിച്ചു. സയ്യിദ് അബ്ദുള്ളക്കോയ തങ്ങൾ അൽ ബുഖാരി പതാക ഉയർത്തി. സദർ മുഅല്ലിം ശരീഫ് മുസ്‌ലിയാർ ചുഴലി സ്ഥാപക ദിന സന്ദേശം നൽകി. എസ്.കെ. എസ്.ബി.വി ചെയർമാൻ റഈസ് ഫൈസി ആദ്യക്ഷത വഹിച്ചു.

ഇബ്രാഹിം ബാഖവി, ജലീൽ ഫൈസി,സൈനുൽ ആബിദ് ദാരിമി,എസ്.കെ.എസ്. ബി.വി പരപ്പനങ്ങാടി റെയ്ഞ്ച് കൺവീനർ ബദറുദ്ധീൻ ചുഴലി, അബ്ദുൽ ഖാദർ മുസ്‌ലിയാർ. എസ്.കെ. എസ്.ബി.വി പരപ്പനങ്ങാടി റെയ്ഞ്ച് ജനറൽ സെക്രട്ടറി മുഹമ്മദ്‌ റസൽ കുന്നത്ത് പറമ്പ്. സിദാൻ, റബിൻ, ലബീബ്, സിനാൻ, സുഹൈൽ,എന്നിവർ പ്രസംഗിച്ചു

error: Content is protected !!