ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എച്ച്.എം.സി മുഖേന ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. ഡിഗ്രി, പി.ജി.ഡി.സി.എ/ഡി.സി.എ എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം മാർച്ച് 14ന് രാവിലെ 11ന് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾ അഭിമുഖ സമയത്തിന് അരമണിക്കൂർ മുമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തണം. ഫോൺ: 04942457642.

—————————–

കമ്പ്യൂട്ടർ കോഴ്‌സ് പ്രവേശനം

സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്-മലയാളം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പൈത്തൺ, സി++, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി വെബ് ഡിസൈൻ, ഡിജിറ്റൽ ലിറ്ററസി സർട്ടിഫിക്കേഷൻ, പ്ലസ് ടു (കൊമേഴ്‌സ്) യോഗ്യതയുള്ളവർക്ക് കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ് യൂസിങ്ങ് ടാലി എന്നീ കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇപ്പോൾ പരീക്ഷ എഴുതുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം. lbscentre.kerala.gov.in/services/courses എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ നൽകാം. ഫോൺ: 0494 2411135, 9995334453.

————–

തുക അനുവദിച്ചു

പരപ്പനങ്ങാടി നഗരസഭയിലെ പല്ലവി – കാളികാവ് – മൈതാനം – മുരിക്കൽ റോഡ് പ്രവൃത്തിക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി 4.9 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

—————-

ലേലം ചെയ്യും

കുടിശ്ശിക തുക ഈടാക്കുന്നതിനായി നിലമ്പൂർ താലൂക്കിൽ കാളികാവ് വില്ലേജിൽ ബ്ലോക്ക് നമ്പർ 135ൽ സർവേ നമ്പർ 37/7ൽപ്പെട്ട 0.0162 ഹെക്ടർ സ്ഥലം ഏപ്രിൽ 17ന് രാവിലെ 11ന് കാളികാവ് വില്ലേജ് ഓഫീസിൽവെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുമെന്ന് നിലമ്പൂർ തഹസിൽദാർ അറിയിച്ചു.

——————

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

സമഗ്ര ശിക്ഷാ കേരള ജില്ലാ ഓഫീസിലേക്ക് വീഡിയോ ക്യാമറ, ഡെസ്‌ക്ടോപ്പ് കംപ്യൂട്ടര്‍, പ്രൊഡക്ഷന്‍ സ്റ്റുഡിയോയ്ക്കുള്ള മറ്റ് അനുബന്ധ വസ്തുക്കള്‍ തുടങ്ങിയ ഇലക്ട്രോണിക് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 16ന് വൈകിട്ട് അഞ്ചിനകം ഇ-ടെന്‍ഡര്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങളും ടെന്‍ഡര്‍ ഫോമും www.etenders.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും., ഫോണ്‍: 0483 2736953.

—————–

ഡോക്ടർ നിയമനം

മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിലെ സായാഹ്ന ഒ.പി വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 2023 ജൂലൈ ഒന്നിന് 65 വയസ് കവിയരുത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും പരിചയ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 19ന് രാവിലെ 10.30ന് മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തി നേരിട്ട് അപേക്ഷ സമർപ്പിക്കണം.. ഫോൺ: 04933 239217.

——————–

ഇ-ദർഘാസ് ക്ഷണിച്ചു

കോഡൂർ ഗ്രാമപഞ്ചായത്തിലെ നിക്ഷേപ പ്രവൃത്തിയുടെ ഭാഗമായി നൂറാടി പമ്പ് ഹൗസിൽ അഡീഷണൽ പമ്പ് സെറ്റ് സ്ഥാപിക്കുന്നതിന് വാട്ടര്‍ അതോറിറ്റി ഇ-ദർഘാസ് ക്ഷണിച്ചു. മാർച്ച് 21നുള്ളിൽ ദർഘാസുകൾ സമർപ്പിക്കണം. ദർഘാസ് നമ്പർ: AEE/MPM/18/2023-24.ഫോൺ: 0483 2734857. വെബ് സൈറ്റ്: www.etenders.kerala.gov.in.

———————-

വനിതാ കമ്മിഷന്‍ അദാലത്ത്

വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് മാര്‍ച്ച് 18 ന് രാവിലെ 10 മുതല്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.

——————-

സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ നിയമനം

മലപ്പുറം ജില്ലയില്‍ നാഷണൽ ആയുഷ് മിഷനു കീഴിലുള്ള സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (പ്രസൂതിതന്ത്ര) തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബി.എ.എം.എസ്, പ്രസൂതിത്രന്തയിൽ ബിരുദാനന്തരബിരുദം/ ഡിപ്ലോമ, ടി.സി.എം.സി/കേരള സംസ്ഥാന മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ള 40 വയസ്സ് കവിയാത്ത ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റകളും അവയുടെ പകർപ്പും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ഇന്ന് (മാർച്ച് 13) രാവിലെ പത്തിന് മുണ്ടുപറമ്പിലെ ജില്ലാ ഹോമിയോ ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഒരു ഒഴിവാണുള്ളത്. 43,943 രൂപ പ്രതിമാസം വേതനം ലഭിക്കും. കൂടുതൽ വിവരങ്ങൾ www.nam.kerala.gov.in എന്ന വെബ്‍സൈറ്റില്‍ ലഭിക്കും.

————————

തപാൽ വകുപ്പിൽ ഇൻഷൂറൻസ് ഏജന്റ് /ഫീൽഡ് ഓഫീസർ നിയമനം

മഞ്ചേരി പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ്, റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് എന്നിവയുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്റ്റ് ഏജന്റുമാരെയും ഫിൽഡ് ഓഫീസർമാരെയും നിയമിക്കുന്നു. അപേക്ഷകർ പത്താം ക്ലാസ് പാസ്സായിരിക്കണം. 18 വയസ്സ് പൂർത്തിയായ സ്വയം തൊഴിൽ ചെയ്യുന്നവർ, തൊഴിൽ രഹിതർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവരെ ഡയറക്റ്റ് ഏജന്റായും കേന്ദ്ര/ സംസഥാന സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ചവരെ ഫീൽഡ് ഓഫീസറായുമാണ് നിയമിക്കുക. ഡിസ്ചാർജ് ചെയ്യപ്പെട്ട ജി.ഡി.എസിനും ഫീൽഡ് ഓഫീസറായി അപേക്ഷിക്കാവുന്നതാണ്. വയസ്സ്, യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മൊബൈൽ നമ്പറുൾപ്പെടെ സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസ്, മഞ്ചേരി പോസ്റ്റൽ ഡിവിഷൻ, മഞ്ചേരി-676121 എന്ന വിലാസത്തിൽ മാർച്ച് 31നകം അപേക്ഷ സമർപ്പിക്കണം. അപേക്ഷകർ മലപ്പുറം ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം. അഭിമുഖ തിയ്യതി അപേക്ഷകരെ നേരിട്ട് അറിയിക്കും. വിവരങ്ങൾക്ക് 8907264209.

————–

error: Content is protected !!