തിരൂര്‍ : ചെട്ടിയാന്‍കിണര്‍ ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിനും പൊതുസമൂഹത്തില്‍ ലഹരിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രത്യേക പുരസ്‌കാരം അധ്യാപകരും വിദ്യാര്‍ത്ഥികളും ഏറ്റുവാങ്ങി. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തുന്ന ഏറ്റവും മികച്ച വിദ്യാലയമായി ചെട്ടിയാന്‍കിണര്‍ ഗവ. ഹൈസ്‌കൂളിനെ തിരഞ്ഞെടുത്തു. ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി 3000 രൂപയും പ്രശസ്തിപത്രവും കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രനില്‍ നിന്നും വിദ്യാര്‍ത്ഥികളും അധ്യാപകരും ഏറ്റുവാങ്ങി.