
കൊണ്ടോട്ടിയിൽ ലോറി തട്ടി സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. ഓമാനൂർ മുണ്ടക്കൽ സ്വദേശി ആശാരിക്കുന്ന് വീട്ടിൽ അബ്ദുൽ ഹക്കീമിൻ്റെ മകൻ ആസിഫ് (18) ആണ് മരിച്ചത്. കൊണ്ടോട്ടി മേഴ്സി ഹോസ്പിറ്റലിൽ സമീപത്തെ റോഡിലാണ് ലോറിയും സ്കൂട്ടറും അപകടത്തിൽ പെട്ടത്. ഉമ്മയും മകനും ആണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്.
മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ. തുടർനടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും .
