കുടിക്കുന്ന വെള്ളം ശുദ്ധവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കുന്നതിന് ജില്ലയിൽ ജല ഗുണനിലവാര നിർണയ ലാബുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും ഒരു ഹയർ സെക്കൻഡറി സ്കൂളിൽ ലാബ് സ്ഥാപിക്കാൻ സർക്കാർ ലക്ഷ്യമിട്ടതാണെങ്കിലും മലപ്പുറത്ത് ഒരിടത്ത് പോലും തുടങ്ങാൻ ആയിട്ടില്ല കുടിവെള്ളത്തിൽ മനുഷ്യവിസർജ്യത്തിന്റെ അംശം കലരുന്നത് വ്യാപകമാകുന്ന സാഹചര്യത്തിൽ ജില്ലകളിൽ പരിശോധന സംവിധാനം സജീവമാക്കേണ്ടത് ആവശ്യമാണ്. സെപ്റ്റിക് ടാങ്കുകളുടെ ആധിക്യവും ശാസ്ത്രീയ സംസ്കരണ സംവിധാനങ്ങളുടെ അഭാവവും കിണർ വെള്ളം പോലും ശുദ്ധമാണെന്ന് പറയാൻ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.