തിരൂരങ്ങാടി : പന്താരങ്ങാടിയില്‍ അടച്ചുപൂട്ടിയ റേഷന്‍ കട അടിയന്തരമായി അതെ പുനഃസ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍ റൈറ്റ് നിവേദനം നല്‍കി. താലൂക്ക് സപ്ലൈ ഓഫീസര്‍ പ്രമോദിനാണ് ഭാരവാഹികള്‍ നിവേദനം നല്‍കിയത്.
രണ്ടാഴ്ച മുമ്പാണ് അനധികൃതമായ പ്രവര്‍ത്തനത്തെ തുടര്‍ന്ന് റേഷന്‍ ഷോപ്പ് അടച്ചുപൂട്ടിയത് ഇതേ തുടര്‍ന്ന് പ്രദേശത്തെ ആയിരത്തോളം ഉപഭോക്താക്കള്‍ മറ്റു റേഷന്‍കള് കടകളെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ് അടിയന്തരമായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരവാഹികളായ താലൂക്ക് പ്രസിഡണ്ട് അബ്ദുല്‍ റഹീം പൂക്കത്ത് മനാഫ് താനൂര്‍ അറഫാത്ത് പാറപ്പുറം എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്