രണ്ടര വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദ്ദനം ; അമ്മയുടെ പരാതിയില്‍ പിതാവിനെതിരെ കേസെടുത്തു

മലപ്പുറം: കാളികാവില്‍ രണ്ടര വയസുകാരി ക്രൂരമര്‍ദ്ദനത്തിന് ഇരയായെന്ന് പരാതി. അമ്മയുടെ പരാതിയില്‍ പിതാവ് ജുനൈദിനെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ട്. കുട്ടിയുടെ തലയിലും മുഖത്തും പരുക്കുകളുണ്ട്. കുഞ്ഞ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ മാസം 21 നാണ് സംഭവം. കുട്ടിയുടെ പിതാവ് ചാഴിയോട്ട് ജുനൈദാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് അമ്മ പൊലീസില്‍ പരാതി നല്‍കി. ജുനൈദ് കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. തിരികെ വന്ന കുട്ടിക്ക് ക്ഷീണം അനുഭവപ്പെട്ടെന്നും കുട്ടിയെ ജുനൈദ് മര്‍ദ്ദിച്ചതിനാലാണ് ഇതെന്നും ആരോപിച്ചായിരുന്നു പരാതി. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് ജുനൈദിനെതിരെ കേസെടുത്തു.

ജുനൈദിനെ ചോദ്യം ചെയ്തു വരികയാണ്. പിതാവിന്റെ പശ്ചാത്തലം അടക്കം സംശയുമുണ്ടെന്നും ജോലി സംബന്ധമായ കാര്യങ്ങളടക്കം അന്വേഷിച്ചു വരികയാണെന്നുമാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.

error: Content is protected !!