Thursday, July 10

മുളക് പൊടി കണ്ണിലേക്ക് വിതറി വെട്ടിപ്പരിക്കേല്പിച്ചതായി പരാതി

തിരൂരങ്ങാടി : രാത്രി വീട്ടിലേക്ക് നടന്നു പോകുമ്പോൾ മുഖത്തേക്ക് മുളക്പൊടി വിതറിയ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചതായി പരാതി. ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 ന് ചെമ്മാട് ദർശന തിയേറ്റർ റോഡിൽ വെച്ചാണ് സംഭവം. റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകുമ്പോൾ വീടിനടുത്തുള്ള ഇടവഴിയിൽ വെച്ചാണ് ആക്രമിച്ചത്. അഞ്ചിലേറെ വരുന്ന സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു എന്നു സൈതലവി പറഞ്ഞു. കണ്ണിൽ മുളക് പൊടി ഇട്ട ശേഷം ആയുധം കൊണ്ട് തലക്ക് വെട്ടുകയും ഇരുമ്പു വടി കൊണ്ട് കയ്യിനും കാലിനും അടിക്കുകയും ചെയ്തതായി സൈതലവി പറയുന്നു. അടുത്ത വീട്ടിലേക്ക് ഓടിക്കയറി വാതിലടച്ചാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ സൈതലവി എം കെ എച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

error: Content is protected !!