ബസ് ചാര്‍ജ് കുറവെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ കണ്ടക്ടര്‍ ഇറക്കിവിട്ടതായി പരാതി

തൃശൂര്‍: ബസ് ചാര്‍ജ് കുറവെന്ന് പറഞ്ഞ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടക്ടര്‍ പാതിവഴിയില്‍ ഇറക്കിവിട്ടതായി പരാതി. പഴമ്പാലക്കോട് എസ്.എം.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിക്കാണ് ദുരനുഭവമുണ്ടായത്. തിരുവില്വാമല കാട്ടുകുളം വരെ ആയിരുന്നു വിദ്യാര്‍ഥിനിക്ക് പോകേണ്ടിയിരുന്നത്. കുട്ടിയുടെ കൈവശം രണ്ട് രൂപയാണ് ഉണ്ടായിരുന്നത്. ഇത് വാങ്ങിയശേഷം വീടിന് രണ്ടു കിലോമീറ്റര്‍ മുന്നിലുള്ള സ്റ്റോപ്പില്‍ ഇറക്കി വിടുകയായിരുന്നു. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ബാലാവകാശ കമ്മീഷനോട് അന്വേഷണത്തിന് ഉത്തരവിട്ടു. നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

തിരുവില്വാമല കാട്ടുകുളം വരെ ആയിരുന്നു വിദ്യാര്‍ഥിനിക്ക് പോകേണ്ടിയിരുന്നത്. സാധാരണ കുട്ടി സ്‌കൂള്‍ ബസ്സിലാണ് പോയിരുന്നത്. എന്നാല്‍ ഇന്ന് സ്വകാര്യ ബസ്സിലാണ് പോയത്. കുട്ടിയുടെ കയ്യില്‍ രണ്ട് രൂപയാണ് ഉണ്ടായിരുന്നത്. എന്നാല്‍ അഞ്ച് രൂപ വേണമെന്ന് പറഞ്ഞായിരുന്നു വീടിന് രണ്ടു കിലോമീറ്റര്‍ മുന്നിലുള്ള സ്റ്റോപ്പില്‍ കണ്ടക്ടര്‍ ഇറക്കിവിട്ടത്. വഴിയില്‍ കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ നാട്ടുകാരാണ് വീട്ടിലെത്തിച്ചത്.

error: Content is protected !!