ഡിവൈഎഫ്ഐ മേഖല പ്രസിഡന്റിനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി

Copy LinkWhatsAppFacebookTelegramMessengerShare

നന്നമ്പ്ര : കൊടിഞ്ഞി കാളംതിരുത്തി സ്വദേശിയും സി പി എം കൊടിഞ്ഞി ബ്രാഞ്ച് അംഗവും ഡി വൈ എഫ് ഐ തിരൂരങ്ങാടി വെസ്റ്റ് മേഖല പ്രസിഡന്‍റുകൂടിയായ എം.പി സയ്യിദ് മുഹമ്മദ് സാബിത്തിന് നേരെ ലഹരിമാഫിയ സംഘം അപയപ്പെടുത്താനുളള ശ്രമമുണ്ടായതായി പരാതി.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EmQnMrAHGkKALQ8QQgOH6N

കഞ്ചാവടക്കമുളള മാരകമയക്കുമരുന്നു വില്‍പന സംഘത്തിലെ അംഗവും കൊലപാതകശ്രമത്തിന്‍റെ പേരില്‍ പോലീസ് അന്വേഷണത്തിലിരുന്നതുമായ പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചതിന്‍റെ പ്രതികാരമാണ് ഈ സംഘം ആക്രമിക്കാന്‍ കാരണം. ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ കൊന്ന്കളയുമെന്ന ഭീഷണി മുഴക്കിയിരുന്നു ഈ സംഘം. ഇന്നലെ, കൊടിഞ്ഞി ഫാറൂഖ്നഗറിലെ അക്ബര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സമയം അക്രമിസംഘം ബെെക്കില്‍ പിന്തുടരുകയും സാബിത്ത് സഞ്ചരിച്ച ബെെക്കിന്‍റെ ബ്രേക്ക് കാബിളും മറ്റും അക്രമി സംഘം ആയുധം ഉപയോഗിച്ച് അറുത്ത് മാറ്റിയിട്ടുണ്ട്. വഴിയില്‍ അപകടപ്പെടുത്താനുളള ശ്രമമാണിതെന്നും നിരവധി പേരെ ഈ സംഘം ആസൂത്രിതമായി മര്‍ദ്ധിച്ചിട്ടുണ്ടെന്നും ഇവര്‍ക്കുളള സംരക്ഷണം ഒരുക്കുന്നത് മറ്റൊരു ഇടതുപക്ഷ യുവജന സംഘടനയുടെ ജില്ലാനേതാവാണെന്നും ഇത്തരം സാമൂഹ്യവിരുദ്ധരെ നിലക്ക് നിറുത്താന്‍ പോലീസ് തയ്യാറാവണമെന്നും ഡി വൈ എഫ് ഐ നേതാക്കള്‍ ആവശ്യപ്പെട്ടു. തിരൂരങ്ങാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

ഡി വൈ എഫ് ഐ വെസ്റ്റ് മേഖല സെക്രട്ടറി ഹമീദ് തടത്തില്‍, ഇ.പി പ്രകാശന്‍, കേശവന്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!