മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ കോണ്‍ഗ്രസ് നേതാവ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

പാലക്കാട്: മുന്‍ തിരുമിറ്റക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റായ കോണ്‍ഗ്രസ് നേതാവ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. തിരുമിറ്റക്കോട് ഗ്രാമപ്പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ പി എം രാജേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെയാണ് രാജേഷിനെ മരിച്ച നിലയില്‍ കണ്ടത്. നിലവില്‍ തിരുമിറ്റക്കോട് പഞ്ചായത്തിലെ പള്ളിപ്പാടം വാര്‍ഡ് മെമ്പര്‍ ആയിരുന്നു. 2010 -15 കാലയളവില്‍ തിരുമിറ്റക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റായി സ്ഥാനമനുഷ്ടിച്ചിട്ടുണ്ട്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

error: Content is protected !!