അരിയല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മിഷൻ 2025 സെൻട്രൽ എക്സിക്യൂട്ടീവ് ഡി സി സി പ്രസിഡണ്ട് അഡ്വ. വി എസ് ജോയ് ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അധികാരം നേടി പാവപ്പെട്ടവൻ്റെ കരുത്തായി മാറാൻ കോൺഗ്രസിന് കഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വജനപക്ഷപാതവും അഴിമതിയും നിറഞ്ഞ പിണറായി ഭരണത്തിന് അന്ത്യംകുറിക്കേണ്ടതിൻ്റെ ആവശ്യം അദ്ദേഹം എടുത്തു പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് കോശി.പി. തോമസ് അധ്യക്ഷത വഹിച്ചു,കെ പി സി സി സെക്രട്ടറി കെ പി അബ്ദുൾ മജീദ് മുഖ്യപ്രഭാഷണം നടത്തി. വർത്തമാന കാല ഇന്ത്യൻ രാഷ്ട്രീയം കോൺഗ്രസിന് അനുകൂലമാണെന്നും പ്രവർത്തകർ ഐക്യത്തോടെ മുന്നിട്ട് ഇറങ്ങിയാൽ ഏത് പൊന്നാപുരം കോട്ടയും കോൺഗ്രസ് പിടിച്ചടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സുധീഷ് അമ്പലവട്ടം ക്ലാസ് നയിച്ചു.
ഡി സി സി വൈസ് പ്രസിഡന്റ് ഷാജി പാച്ചേരി, ബ്ലോക്ക് പ്രസിഡണ്ട് പി വിരേന്ദ്ര കുമാർ എന്നിവർ സംസാരിച്ചു. സുരേഷ് മാസ്റ്റർ സ്വാഗതവും കേശവദാസ് വി.നന്ദിയും പറഞ്ഞു. കെ രഘുനാഥ്, അനിൽകുമാർ യു , റഫീഖ് വി പി, വി വി രാജൻ, വി ടി ശിവദാസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി