പെരുവള്ളൂർ പഞ്ചായത്ത് സ്റ്റേഡിയം, നീന്തൽ കുളം നിർമാണം ഉടൻ പൂർത്തിയാക്കണം ; ആർ ജെ ഡി

പെരുവള്ളൂർ : നിർമാണം ഏറെക്കുറെ പൂർത്തിയായ പെരുവള്ളൂർ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ അവസാന ഘട്ട മിനുക്കു പണികൾ ഉടൻ പൂർത്തിയാക്കി പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കുവാൻ വേണ്ട സത്വര നടപടികൾ കൈക്കൊള്ളണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി ) മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്‌ എഞ്ചിനിയർ ടി മൊയ്‌തീൻ കുട്ടി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറെ കണ്ട് ആവശ്യപ്പെട്ടു.

പകർച്ച വ്യാധികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിർമാണം പൂർത്തിയായ നീന്തൽ കുളത്തിന് ഉന്നത നിലവാരമുള്ള ജല ശുദ്ധീകരണ സംവിധാനം കൂടി ഏർപ്പെടുത്തി പഞ്ചായത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് നീന്തൽ പഠിക്കാൻ സജ്ജമാക്കണമെന്നും
ജല ലഭ്യത ഉറപ്പു വരുത്താൻ ഇരുപതടി വ്യാസമുള്ള കിണർ അടിയന്തിരമായി കുഴിക്കാൻ വേണ്ട നടപടികളും സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

സ്റ്റേഡിയം പ്രവർത്തന സജ്ജമാക്കുന്നതിന് മറ്റു തടസ്സങ്ങൾ ഒന്നും ഇല്ലെന്നും ലവലിംഗ് നടത്തി മേൽ മണ്ണ് ഉറപ്പിക്കാനുള്ള പണി മാത്രമെ ഇനി ബാക്കിയുള്ളുവെന്നും കുറഞ്ഞ ദിവസങ്ങൾക്കകം പണി തീർക്കാനാകുമെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ വി എസ് പ്രിയങ്ക അറിയിച്ചു.
തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്തോ പെരുവള്ളൂർ ഗ്രാമ പഞ്ചായത്തോ ഫണ്ട് വെക്കുന്ന മുറക്ക് നീന്തൽക്കുള ജല ശുദ്ധീകരണ സംവിധാനം ഒരുക്കുന്നതിനും കിണർ കുഴിക്കുന്നതിനും നടപടികൾ സ്വീകരിക്കാമെന്നും അവർ അറിയിച്ചു.

അസിസ്റ്റന്റ് എഞ്ചിനിയർ ഷനൂബ് എം ജി,ഓവർസിയർ പി പരമേശ്വരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

error: Content is protected !!