പൊന്നാനി : വയോജന സൗഹൃദ നഗരസഭയുടെ ഭാഗമായി പൊന്നാനി നഗരസഭയില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം കട്ടിലുകള്‍ വിതരണം ചെയ്തു. പൊന്നാനി നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിതരണം. നഗരസഭാ ഓഫീസില്‍ നടന്ന വിതരണോദ്ഘാടനം അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം നിര്‍വഹിച്ചു.
വിവിധ വാര്‍ഡുകളില്‍ നിന്നുമായി 60 വയസ് കഴിഞ്ഞ 255 പേര്‍ക്കാണ് സൗജന്യമായി കട്ടില്‍ നല്‍കുന്നത്. 11,09,250 രൂപയാണ് നഗരസഭ പദ്ധതിക്കായി നീക്കിവെച്ചത്. കേരള സംസ്ഥാന കണ്‍സ്യൂമര്‍ ഫെഡാണ് കട്ടിലുകള്‍ നിര്‍മിച്ച് നല്‍കുന്നത്.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഷീനാ സുദേശന്‍, ഒ.ഒ ഷംസു, കൗണ്‍സിലര്‍മാരായ കെ.ഗിരീഷ് കുമാര്‍, മഞ്ചേരി ഇക്ബാല്‍, സി.വി സുധ, ബീവി, കെ.വി ബാബു, ഷാഫി, ഷാലി പ്രദീപ്, കെ.രാധാകൃഷ്ണന്‍, നഗരസഭാ സെക്രട്ടറി എസ്. സജി റൂന്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ പി.പി മോഹനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.