
കോഴിക്കോട്: പഹല്‍ഗാം ഭീകരാക്രമണത്തേ അപലപിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ജനങ്ങളെ ഭയപ്പെടുത്തി സമാധാനാന്തരീക്ഷം തടയാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭീകരതക്ക് ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയില്ല. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പില്‍ രാജ്യം മുട്ടു മടക്കില്ല. ദുഃഖത്തില്‍ പങ്കുചേരുന്നതായും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു.