Saturday, October 17

Tag: pahalgam terror attack

രാജ്യസുരക്ഷയെ അപകടപ്പെടുത്താന്‍ ആരെയും അനുവദിക്കരുത്, പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണം ; പികെ കുഞ്ഞാലിക്കുട്ടി
Kerala

രാജ്യസുരക്ഷയെ അപകടപ്പെടുത്താന്‍ ആരെയും അനുവദിക്കരുത്, പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണം ; പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: പാക്കിസ്താന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇനിയെങ്കിലും ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. രാജ്യസുരക്ഷയെ അപകടപ്പെടുത്താന്‍ ആരെയും അനുവദിക്കരുത്. അത്തരത്തിലുള്ള അതിക്രമങ്ങള്‍ ഏത് ഭാഗത്ത് നിന്നുണ്ടായാലും അതിനെ രാജ്യം ധൈര്യസമ്മേതം ഒറ്റക്കെട്ടായി നേരിടുമെന്നതിന് തെളിവാണ് ഓപ്പറേഷന്‍ സിന്ദൂരെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പെഹല്‍ഗാമില്‍ ഭീകരവാദികള്‍ ഇല്ലാതാക്കിയത് നിരപരാധികളായ വിനോദസഞ്ചാരികളെയാണ്. ആക്രമണം വഴി തീവ്രവാദികള്‍ കശ്മിരിനെ തന്നെ തകര്‍ക്കാനാണ് ശ്രമിച്ചത്. അവരുടെ എക ജീവിതാശ്രയമായ വിനോദസഞ്ചാര വരുമാനം നിലച്ചു. ഭീകരതക്കെതിരായ ശക്തമായ മറുപടിയാണ് ഇന്ത്യ നല്‍കിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു....
തിരിച്ചടിയില്‍ മലക്കം മറിഞ്ഞ് പാക് പ്രതിരോധ മന്ത്രി ; സംഘര്‍ഷം ഒഴിവാക്കിയാല്‍ പ്രശ്‌ന പരിഹാരത്തിന് തയ്യാര്‍
National

തിരിച്ചടിയില്‍ മലക്കം മറിഞ്ഞ് പാക് പ്രതിരോധ മന്ത്രി ; സംഘര്‍ഷം ഒഴിവാക്കിയാല്‍ പ്രശ്‌ന പരിഹാരത്തിന് തയ്യാര്‍

ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രകോപനപരമായി സംസാരിച്ച പാക് പ്രതിരോധ മന്ത്രി നിലപാട് മാറ്റി. ഇന്ത്യ സംഘര്‍ഷം ഒഴിവാക്കിയാല്‍ പ്രശ്‌ന പരിഹാരത്തിന് തയ്യാറാണെന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു. നേരത്തെ നിരന്തരം ഇന്ത്യക്കെതിരെ പ്രകോപനപരമായി സംസാരിച്ചിരുന്ന മന്ത്രി ഇന്ത്യന്‍ കര-വ്യേമ സേനകളുടെ തിരിച്ചടിയില്‍ നിലപാട് മാറ്റുകയായിരുന്നു. ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നായിരുന്നു ഖവാജ ആസിഫ് പറഞ്ഞിരുന്നു. എന്നാല്‍ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതോടെ ചര്‍ച്ചയ്ക്കും സമാധാനത്തിനും തയ്യാറെന്ന് ക്വാജ ആസിഫ് വ്യക്തമാക്കുന്നു. പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഇന്ത്യ, ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന....
ലഷ്‌കര്‍ ഇ തയ്ബയുടെ കമാന്‍ഡറെ വധിച്ച് ഇന്ത്യന്‍ സൈന്യം ; രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു : ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തതോടെ സൈന്യവും തിരികെ വെടിവയ്ക്കുകയായിരുന്നു
National

ലഷ്‌കര്‍ ഇ തയ്ബയുടെ കമാന്‍ഡറെ വധിച്ച് ഇന്ത്യന്‍ സൈന്യം ; രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു : ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തതോടെ സൈന്യവും തിരികെ വെടിവയ്ക്കുകയായിരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ കമാന്‍ഡറെ വധിച്ച് ഇന്ത്യന്‍ സൈന്യം. ലഷ്‌കറിന്റെ മുതിര്‍ന്ന കമാന്‍ഡറായ അല്‍ത്താഫ് ലല്ലിയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കശ്മീരിലെ ബന്ദിപോരയിലാണ് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു-കശ്മീര്‍ പൊലീസും സൈന്യവും തിരച്ചില്‍ നടത്തുന്നതിനിടെ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനും പൊലീസിനും നേരെ വെടി ഉതിര്‍ക്കുകയായിരുന്നു. മൂന്ന് മണിക്കൂറുകളോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. രണ്ട് സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. കുല്‍നാര്‍ ബാസിപോര ഏരിയയില്‍ ഭീകരവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നു പ്രദേശത്തു സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തതോടെ സൈന്യവും തിരികെ വെടിവയ്ക്കുകയായിരുന്നു. ഇതിനിടെയാണ...
കേരളത്തില്‍ 102 പാകിസ്ഥാന്‍ പൗരന്മാര്‍ : ഉടന്‍ രാജ്യം വിടാന്‍ നിര്‍ദേശം
Kerala

കേരളത്തില്‍ 102 പാകിസ്ഥാന്‍ പൗരന്മാര്‍ : ഉടന്‍ രാജ്യം വിടാന്‍ നിര്‍ദേശം

കേരളത്തിലുള്ള പാകിസ്ഥാന്‍ പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കി. പഹല്‍ഗാമിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആണ് നിര്‍ദേശം. ഹിന്ദുക്കളായ പാക്ക് പൗരര്‍ക്കുള്ള ദീര്‍ഘകാല വീസയ്ക്കു മാത്രം വിലക്കില്ല. നിലവില്‍ സംസ്ഥാനത്ത് 102 പാക് പൗരന്മാരാണ് ഉള്ളത്. ഇതില്‍ പകുതി പേരും ചികിത്സാ സംബന്ധമായ മെഡിക്കല്‍ വീസയില്‍ എത്തിയവരാണ്. കുറച്ചുപേര്‍ വ്യാപാര ആവശ്യങ്ങള്‍ക്കെത്തി. കേരളത്തിലുള്ള പാക് പൗരന്മാര്‍ക്ക് തിരികെ മടങ്ങാന്‍ നിര്‍ദേശം കൈമാറി. പാക് പൗരന്മാര്‍ മടങ്ങണമെന്ന കേന്ദ്രനിര്‍ദേശത്തിന് പിന്നാലെയാണ് നടപടി. 102 പാക്കിസ്താന്‍ സ്വദേശികളും ഈ മാസം 29നുള്ളില്‍ മടങ്ങണം. മെഡിക്കല്‍ വീസയിലെത്തിയവര്‍ ഈ മാസം 29നും മറ്റുള്ളവര്‍ 27നും മുന്‍പും രാജ്യം വിടണമെന്ന നിര്‍ദേശമാണു നല്‍കിയിട്ടുള്ളത്. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പാക് പൗരന്മാര്‍ ഉള്ളത്. 71 പേരാണ് നിലവയില്‍ ജില്ലയിലുള്ളത്. തമിഴ്‌നാട്ടിലുള്ള ഇര...
പഹല്‍ഗാം ഭീകരാക്രമണം : കടുത്ത നടപടിയുമായി ഇന്ത്യ : അതിര്‍ത്തി അടക്കും, പാക് പൗരന്മാരുടെ വിസ റദ്ദാക്കും, ഉടന്‍ ഇന്ത്യ വിടണം, സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു
National

പഹല്‍ഗാം ഭീകരാക്രമണം : കടുത്ത നടപടിയുമായി ഇന്ത്യ : അതിര്‍ത്തി അടക്കും, പാക് പൗരന്മാരുടെ വിസ റദ്ദാക്കും, ഉടന്‍ ഇന്ത്യ വിടണം, സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു

ദില്ലി : കാശ്മീര്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കടുത്ത നടപടികളുമായി ഇന്ത്യ. ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനില്‍ നിന്ന് സഹായം ലഭിച്ചെന്ന വിലയിരുത്തലാണ് ഇന്ത്യയുടെ കടുത്ത നടപടികള്‍ക്ക് കാരണം എന്ന് വിവരം. അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കുന്നത് വരെ ഇന്ത്യ-പാക് യുദ്ധങ്ങള്‍ നടന്നപ്പോള്‍ പോലും റദ്ദാക്കാത്ത, സിന്ധു നദീ ജല കാരാര്‍ 65 വര്‍ഷങ്ങള്‍ക്കിപ്പുറം മരവിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രണ്ടര മണിക്കൂര്‍ നീണ്ട മന്ത്രി സഭ സമിതി യോഗത്തിലാണ് കടുത്ത തീരുമാനങ്ങളുണ്ടായത്. സമിതിയുടെ ഭാഗമായ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തുടങ്ങിയ ഉന്നത നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, കാബിനറ്റ് സെക്രട്ടറി, പ്രതിരോധ സെക്രട്ടറി എന്നിവരും പങ്...
പഹല്‍ഗാം ഭീകരാക്രമണം : ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പില്‍ രാജ്യം മുട്ടു മടക്കില്ല : കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍
Malappuram

പഹല്‍ഗാം ഭീകരാക്രമണം : ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പില്‍ രാജ്യം മുട്ടു മടക്കില്ല : കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

കോഴിക്കോട്: പഹല്‍ഗാം ഭീകരാക്രമണത്തേ അപലപിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ജനങ്ങളെ ഭയപ്പെടുത്തി സമാധാനാന്തരീക്ഷം തടയാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭീകരതക്ക് ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയില്ല. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പില്‍ രാജ്യം മുട്ടു മടക്കില്ല. ദുഃഖത്തില്‍ പങ്കുചേരുന്നതായും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു....
പഹല്‍ഗാം ഭീകരാക്രമണം : മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യം, മനുഷ്യത്വരഹിതമായ ചെയ്തികളില്‍ നിന്നും അക്രമികള്‍ പിന്തിരിയണം : സമസ്ത
Malappuram

പഹല്‍ഗാം ഭീകരാക്രമണം : മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യം, മനുഷ്യത്വരഹിതമായ ചെയ്തികളില്‍ നിന്നും അക്രമികള്‍ പിന്തിരിയണം : സമസ്ത

മലപ്പുറം: പഹല്‍ഗാമിലെ ഭീകരാക്രമണം മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമെന്ന് സമസ്ത. ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടങ്ങള്‍ നിതാന്ത ജാഗ്രത പുലര്‍ത്തണം. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും സാഹോദര്യവും തകര്‍ക്കുന്ന ഏത് നീക്കത്തിനെതിരെയും ജനങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളണം. മനുഷ്യത്വരഹിതമായ ഇത്തരം ചെയ്തികളില്‍ നിന്നും അക്രമികള്‍ പിന്തിരിയണമെന്നും സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ആക്രമണത്തില്‍ പരുക്കുപറ്റി ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും ഇരവരും പ്രതികരിച്ചു....
പഹല്‍ഗാം ഭീകരാക്രമണം : ഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്തു വിട്ടു, ഒരാള്‍ മുന്‍ പാക്ക് സൈനികന്‍ : ആക്രമണത്തില്‍ നിന്ന് ഇന്ത്യ പാഠം പഠിക്കണമെന്ന് ടിആര്‍എഫ്
National

പഹല്‍ഗാം ഭീകരാക്രമണം : ഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്തു വിട്ടു, ഒരാള്‍ മുന്‍ പാക്ക് സൈനികന്‍ : ആക്രമണത്തില്‍ നിന്ന് ഇന്ത്യ പാഠം പഠിക്കണമെന്ന് ടിആര്‍എഫ്

ദില്ലി : പഹല്‍ഗാമില്‍ 26 നിരപരാധികളെ കൊന്നൊടുക്കിയ ഭീകരരുടെ രേഖാചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടു. മൂന്നു ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ആസിഫ് ഫൗജി മുന്‍ പാക്ക് സൈനികനാണ്. രണ്ട് പ്രദേശവാസികള്‍ അടക്കം ആറ് ഭീകരരാണ് വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടി ഉതിര്‍ത്തത് എന്നാണ് വിവരം. കൂട്ടക്കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട തീവ്രവാദികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പഹല്‍ഗാം, ബൈസരണ്‍, അനന്ത് നാഗ് എന്നീ മേഖലകളില്‍ വിശദമായ പരിശോധന നടക്കുകയാണ്. ആക്രമണം നടത്തിയ 'ദ് റസിസ്റ്റന്‍സ് ഫ്രണ്ട്' (ടിആര്‍എഫ്) വീണ്ടും പ്രകോപനപരമായ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ആക്രമണത്തില്‍ നിന്ന് ഇന്ത്യ പാഠം പഠിക്കണമെന്നാണ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്. കൂടാതെ രണ്ട് സൈനികരെ ...
പഹല്‍ഗാം ഭീകരാക്രമണം : മരണം 26 ആയി : പിന്നില്‍ ലഷ്‌കര്‍ എ തയ്ബയെന്ന് സൂചന : കൊല്ലപ്പെട്ടവരില്‍ മലയാളിയും : അക്രമിച്ചത് രണ്ട് തദ്ദേശീയര്‍ ഉള്‍പ്പെടെ ആറ് ഭീകരര്‍ : 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണം ; ഹെല്‍പ്‌ഡെസ്‌ക്കുകള്‍ ആരംഭിച്ചു
National

പഹല്‍ഗാം ഭീകരാക്രമണം : മരണം 26 ആയി : പിന്നില്‍ ലഷ്‌കര്‍ എ തയ്ബയെന്ന് സൂചന : കൊല്ലപ്പെട്ടവരില്‍ മലയാളിയും : അക്രമിച്ചത് രണ്ട് തദ്ദേശീയര്‍ ഉള്‍പ്പെടെ ആറ് ഭീകരര്‍ : 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണം ; ഹെല്‍പ്‌ഡെസ്‌ക്കുകള്‍ ആരംഭിച്ചു

ദില്ലി : ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. 26 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ മലയാളിയും ഉള്‍പ്പെടുന്നു. ഒരു ഇറ്റലി സ്വദേശിയും ഒരു ഇസ്രായേല്‍ സ്വദേശിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ എ തയ്ബയെന്ന് സൂചന. പാകിസ്ഥാനില്‍ നിന്ന് ആക്രമണം നിയന്ത്രിച്ചത് സൈഫുള്ള കസൂരിയെന്നാണ് റിപ്പോര്‍ട്ട്. ലഷ്‌കറെ തയിബയുമായി ബന്ധമുള്ള 'ദ് റസിസ്റ്റന്‍സ് ഫ്രണ്ട്' (ടിആര്‍എഫ്) ഉത്തരവാദിത്തമേറ്റു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി, ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചര്‍ച്ച ചെയ്യുകയാണ്. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ജമ്മുകശ്മീരില്‍ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭ...