ഗവർണറെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി , ഗൺമാനെ കുറിച്ച് ചോദ്യമുയർന്നപ്പോൾ മൈക്ക് ഓഫാക്കി ഇറങ്ങി പോയി

പത്തനംതിട്ട: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുൻപ് രാഷ്ട്രീയക്കാരൻ ആയിരുന്ന ഒരാൾക്ക് എങ്ങനെ ആണ് ബ്ലഡി ക്രിമിനൽസ് എന്ന് വിളിക്കാന്‍ സാധിക്കുന്നത്..വിവേകം ഇല്ലാത്ത നടപടിയാണത്..ഉന്നത സ്ഥാനത്തു ഇരിക്കുന്ന ആൾക്ക് പറയാൻ പറ്റുന്ന വാക്കുകൾ അല്ല ഗവര്‍ണറുടേത്. അദ്ദേഹം പരമാവധി പ്രകോപനം സൃഷ്ടിക്കുകയാണ്.ഞാൻ ചെല്ലുമ്പോൾ അവർ ഓടി പോയി എന്ന് വീമ്പ് പറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഗൺമാൻ അനിലിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചില്ല.ഗണ്‍മാന്‍റെ പ്രോട്ടോക്കോള്‍ ലംഘനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മൈക്ക് ഓഫ് ചെയ്ത് പോയി. സമയം കഴിഞ്ഞുവെന്നും പിന്നെ കാണാമെന്നും പറഞ്ഞ് വാർത്താ സമ്മേളനം നിർത്തുകയായിരുന്നു മുഖ്യമന്ത്രി.

error: Content is protected !!