
വേങ്ങര : കലാ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യവും ദർശന ടിവി പ്രോഗ്രാം പ്രൊഡ്യൂസറും കുട്ടിക്കുപ്പായം റിയാലിറ്റി ഷോ ഡയറക്ടറുമായ മുഹമ്മദ് അക്രം (51) അന്തരിച്ചു.
കണ്ണമംഗലം പഞ്ചായത്തിലെ തോട്ടശ്ശേരിയറ സ്വദേശിയാണ്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഐ എൻ എൽ കലാ സാംസ്കാരിക വിഭാഗമായ ഇനാഫ് ജനറൽ സെക്രട്ടറിയും കേരള മാപ്പിള അക്കാദമി മുൻ സെക്രട്ടറിയുമായിരുന്നു. ഐ എൻ എൽ ജില്ലാ പ്രവർത്തക സമിതി അംഗമാണ്.
ഭാര്യമാർ: ജുമൈല, ഗായിക ഷബ്ന.
മക്കൾ: സഹൽ, ലബീബ്, ജഫ്രീന, സസ്ന, നൈന, ഫയോന.
മയ്യിത്ത് നമസ്കാരം ഇന്ന്(25/07/25 വെള്ളി) വൈകീട്ട് 6 മണിക്ക് തോട്ടശ്ശേരിയറ ചെങ്ങാനി ജുമാമസ്ജിദിൽ.