
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്്ലാമിക സര്‍വകലാശാലയുടെ ബിരുദദാന മിഅ്റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനത്തിനു അന്തിമരൂപമായി.
ഫെബ്രു. 27,28 തിയ്യതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ വാഴ്സിറ്റിയുടെ പന്ത്രണ്ട് വര്‍ഷത്തെ സമന്വയ പഠനം പൂര്‍ത്തിയാക്കിയ 174 യുവപണ്ഡിതര്‍ക്കു ബിരുദം നല്‍കും.
27 ന് ഞായറാഴ്ച വൈകീട്ട് 4.30 ന് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും. 7.30 ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിരുദധാരികളുടെ സംഗമം നടക്കും.
സ്ഥാപക നേതാക്കളുടെ മഖ്ബറകളിലൂടെയുള്ള സ്മൃതിപഥ പ്രയാണവും 27 ന് നടക്കും.
28 ന് തിങ്കളാഴ്ച രാവിലെ 10 ന് ഹുദവി സംഗമവും സ്ഥാന വസ്ത്ര വിതരണവും വൈകുന്നേരം 4.30 ന് ഖുര്‍ആന്‍ ഖത്മ് ദുആ സദസ്സും നടക്കും.
വൈകീട്ട ഏഴിന് നടക്കുന്ന ബിരുദദാന മിഅ്റാജ് പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്്ലിയാര്‍, എം.ടി അബ്ദുല്ല മുസ്്ലിയാര്‍ തുടങ്ങിയവര്‍ സംസാരിക്കും. മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.