ദാറുൽഹുദാ റൂബി ജൂബിലി : വാമിനോ സന്ദേശ യാത്ര സയ്യിദ് ഹമീദലി തങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു

തിരൂരങ്ങാടി (ഹിദായ നഗർ): ദാറുൽഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി റൂബി ജൂബിലി പ്രചാരണാർഥം ഹാദിയ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ നടത്തുന്ന വാമിനോ സന്ദേശ പ്രചാരണ യാത്രക്ക് തുടക്കമായി ദാറുൽഹുദാ കാമ്പസിൽ നിന്ന് ആരംഭിച്ച യാത്രയുടെ പതാക എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഹാദിയ പ്രസിഡൻ്റ് ഉമറുൽ ഫാറൂഖ് ഹുദവി പാലത്തിങ്ങലിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.

ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി സന്ദേശം നൽകി. കെ. സി. മുഹമ്മദ് ബാഖവി, സി.യൂസുഫ് ഫൈസി, ഇസ്ഹാഖ് ബാഖവി , ഹസൻ കുട്ടി ബാഖവി,ഇബ്രാഹീം ഫൈസി, അബ്ദുൽ ഖാദിർ ഫൈസി, അബ്ബാസ് ഹുദവി, ജലീൽ ഹുദവി, അബൂബക്കർ ഹുദവി, ഹാരിസ് കെ.ടി ഹുദവി, സയ്യിദ് ശാഹുൽ ഹമീദ് ഹുദവി, പി.കെ നാസർ ഹുദവി, താപ്പി അബ്ദുള്ളക്കുട്ടി ഹാജി, ഹംസ ഹാജി മൂന്നിയൂർ തുടങ്ങിയവർ പങ്കെടുത്തു.

കാസർകോഡ് മുതൽ എറണാകുളം വരെ മൂന്ന് സോണുകളായി തിരിച്ചാണ് സന്ദേശ യാത്ര നടക്കുന്നത്. കാസർഗോഡ്, കണ്ണൂർ , വയനാട് ജില്ലകളിലെ പര്യടനം എ സോൺ ഗ്രൂപ്പും കോഴിക്കോട്, മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, കൊണ്ടോട്ടി, മഞ്ചേരി മലപ്പുറം, വേങ്ങര ചാപ്റ്ററുകളിലൂടെ ബി സോൺ ഗ്രൂപ്പും തിരൂർ, പെരിന്തൽ മണ്ണ, വണ്ടൂർ, എടപ്പാൾ ചാപ്റ്ററുകൾക്ക് പുറമെ പാലക്കാട്, തൃശൂർ, എറണാകുളം ജില്ല കളിലെ പര്യടനം സി. സോൺ ഗ്രൂപ്പുമാണ് നടത്തുക.

ദാറുൽ ഹുദാ റൂബി ജൂബിലിയുടെ ഭാഗമായി ഹാദിയ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 19 വ്യാഴം വരെയുള്ള ദിവസങ്ങളിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ദാറുൽഹുദാ കമ്മിറ്റി, എസ്.എം.എഫ്, സഹസ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോട് കൂടിയാണ് യാത്ര സംഘടിപ്പിക്കുന്നത് .

ദാറുൽഹുദാ സംവിധാനത്തെ മുഴുവനായി പരിചയപ്പെടുത്തുന്ന പ്രഭാഷണങ്ങൾ, ഡോക്യുമെന്ററി പ്രദർശനം എന്നിവക്ക് പുറമെ സെമിനാറുകൾ, ഇഷ്‌ക് മജ്ലിസുകൾ, വെൽ വിഷേഴ്സ് മീറ്റുകൾ ഉൾപ്പെടെ ചെറുതും വലുതുമായ പ്രോഗ്രാമുകൾ യാത്രയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ നടക്കും.

മാനവ സംഗമം 16 ന്

നിലമ്പൂർ: ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല റൂബി ജൂബി പ്രചാരണാർഥം പൂർവ വിദ്യാർത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന വാമിനോ സന്ദേശ യാത്രയുടെ ഭാഗമായി ഹാദിയ വണ്ടൂർ ചാപ്റ്റർ സംഘടിപ്പിക്കുന്ന മാനവ സംഗമം 16 ന് തിങ്കളാഴ്ച വൈകീട്ട് ആറരക്ക് നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുൽ വഹാബ് എം.പി, പി.വി അൻവർ എം.എൽ.എ, ഡോ. ജോസഫ് മാർ തോമസ്, വി.എസ് ജോയ്, കെ.എം ഷാജി, അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി, സന്ദീപ് വാര്യർ, ഡോ. കെ.ടി ഹാരിസ് ഹുദവി തുടങ്ങിയവർ പങ്കെടുക്കും.

error: Content is protected !!