ഷിഗെല്ല ബാധിച്ചു മരണം; ജില്ലാ മെഡിക്കൽ സംഘം പരിശോധനക്കെത്തി

തിരൂരങ്ങാടി : ഷിഗെല്ല ബാധിച്ച് കുട്ടി മരിച്ച സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ സംഘം പരിശോധനക്കെത്തി. കൊടിഞ്ഞി ദുബായ് പീടിക സ്വദേശിനി കുന്നത്ത് ഫഹദിന്റെ മകൾ ഫാത്തിമ രഹയാണ് ശനിയാഴ്‌ച രാവിലെ മരിച്ചത്.

ഷിഗെല്ല ബാധിച്ചതെന്ന് കരുതുന്ന കുട്ടിയുടെ മാതാവിന്റെ വീടായ മൂന്നിയൂർ കളത്തിങ്ങൽ പാറ നെടുംപറമ്പിലെ വീട്ടിലാണ് ജില്ലാ സർവൈലൻസ് ഓഫിസർ ഡോ. സുബിൻ, ജില്ലാ ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫിസർ ഡോ. നവ്യ, ജില്ലാ എപ്പിസമിയോളജിസ്റ്റ് കിരൺരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തിയത്.

മരിച്ച കുട്ടിക്ക് എങ്ങനെ രോഗം പിടിപെട്ടു എന്നതിനെ കുറിച്ച്
അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സംഘമെത്തിയത്. വീട്ടുകാരിൽനിന്ന് വിവരങ്ങൾ ചോദിച്ചറി

ഈ വീട്ടിലെ മറ്റൊരു കുട്ടിക്ക് അസുഖമുണ്ടായിരുന്നു. വീട്ടിലെ 7 പേരുടെ മലം പരിശോധന യ്ക്കായി മെഡിക്കൽ കോളജിലെക്ക് അയച്ചിട്ടുണ്ട്.

വെള്ളവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്നലെയും മു ന്നിയൂരിലും നന്നമ്പ്രയിലും പ്രതി രോധ പ്രവർത്തനങ്ങൾ നടത്തി. രോഗബാധയുള്ളവരെ കണ്ട ത്താൻ സർവേ നടത്തി.
5 വയസ്സിന് താഴെയുള്ള കുട്ടി കളുള്ള വീടുകളിൽ ഒആർഎസ് വിതരണം ചെയ്തു. കിണറുകൾ ക്ലോറിനേഷൻ നടത്തി.

നെടുവ ബ്ലോക്ക് ഹെൽത്ത് മെഡിക്കൽ ഓഫിസർ ഡോ. ടി. വി.വാസുദേവൻ, ഹെൽത്ത് പൂർവൈസർ ഹരിദാസ്, മൂന്നിയൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സു ബിത, ജെഎച്ച്ഐമാരായ ജലീൽ, മുജീബ്, വാർഡ് അംഗം ഉമ്മു സൽമ, അഷ്റഫ് കളത്തി പാറ, സുഹ്റ, പാത്തുമ്മ. ശകുന്തള തുടങ്ങിയവർ സംഘ ത്തിലുണ്ടായിരുന്നു.

നന്നമ്പയിൽ പഞ്ചായത്ത്
എല്ലാ സ്കൂൾ പ്രധാനാധ്യാപക രുടെയും യോഗം ചേർന്നു.

എല്ലാ സ്കൂളിലും പിടിഎയു ടെ നേതൃത്വത്തിൽ യോഗം വിളിച്ചു ബോധവൽക്കരണം നടത്തും. മരിച്ച കുട്ടിയുടെ സഹോദരൻ പഠിക്കുന്ന കൊടിഞ്ഞി ജിഎംയു പി സ്കൂളിലും ദുബായ് പീടികയിലെ അങ്കണവാടിയിലും ബോധ വൽക്കരണ ക്ലാസുകൾ നടത്തി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.വി.മൂസുക്കുട്ടി, സി.ബാപ്പുട്ടി, വാർഡംഗം ടി.പ്രസന്നകുമാരി, ജെഎച്ച്ഐ കെ.എസ്.അഭിലാഷ് തുടങ്ങിയവർ നേതൃത്വം
നൽകി.

error: Content is protected !!