ടെന്‍ഡര്‍ ക്ഷണിച്ചു
പൊന്നാനി ഫിഷറീസ് സ്റ്റേഷനില്‍ കടല്‍ പട്രോളിംഗ്, കടല്‍ രക്ഷാപ്രവര്‍ത്തനം എന്നിവക്കായി 32 അടി നീളമുള്ള ഫൈബര്‍ വള്ളം നിര്‍മിച്ചുനല്‍കുന്നതിന് ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത ബോട്ട് ബില്‍ഡിംഗ് യാര്‍ഡുകളില്‍നിന്ന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. നവംബര്‍ 20ന് ഉച്ചക്ക് ഒരുമണി വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. ഫോണ്‍-0494 2667428
——–
ഡാറ്റാ എന്‍ട്രി പഠിക്കാന്‍ അവസരം
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ കുറ്റിപ്പുറം നോളജ് സെന്ററില്‍ എസ്.എസ്.എല്‍.സി കഴിഞ്ഞവര്‍ക്ക് ടാലിയോട് കൂടി ഡാറ്റാ എന്‍ട്രി പഠിക്കാന്‍ അവസരം. വിവരങ്ങള്‍ക്ക് 8590605276, 0494 2697288 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക. വിലാസം: ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കെല്‍ട്രോ ടൂള്‍ കം ട്രെയിനിംഗ് സെന്റര്‍, തൃക്കണാപുരം, കുറ്റിപ്പുറം.
——-
വാഹന ഗതാഗതം നിരോധിച്ചു
എടരിക്കോട്-പറപ്പൂര്‍ റോഡില്‍ എടയാട്ടുപറമ്പ് ഭാഗത്ത് ഇന്റര്‍ ലോക്ക് വിരിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നാളെ (നവംബര്‍ 10) മുതല്‍ നിരോധിച്ചു. വാഹനങ്ങള്‍ എടരിക്കോട്-പുതുപ്പറമ്പ് റോഡ്, മഞ്ഞമ്മാട് ബ്രിഡ്ജ് അപ്രോച്ച്് റോഡ് വഴിയോ കോട്ടക്കല്‍ പറപ്പൂര്‍- വേങ്ങര റോഡ് വഴിയോ പോകേണ്ടതാണ്.
———
അപേക്ഷ ക്ഷണിച്ചു
സാമൂഹിക നീതിവകുപ്പ് മുഖേന ബി.പി.എല്‍ വിഭാഗത്തില്‍പെട്ട വയോജനങ്ങള്‍ക്ക് കൃത്രിമ ദന്തനിര വച്ചുപിടിപ്പിക്കുന്ന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ അപേക്ഷകര്‍ സര്‍ക്കാര്‍ അംഗീകൃത ദന്ത ഡോക്ടറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റ് സഹിതം സാമൂഹിക നീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയോ അക്ഷയ മുഖേനയോ നവംബര്‍ 15നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍-0483 2735324
———-
ക്വട്ടേഷന്‍ ക്ഷണിച്ചു
കേരള കാര്‍ഷിക സര്‍വകലാശാലക്ക് കീഴിലെ തവനൂരിലെ ഇന്‍സ്ട്രക്ഷണല്‍ ഫാമിലെ 1300 തെങ്ങുകളില്‍നിന്നും മൂപ്പെത്തിയ നാളികേരം വിളവെടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 14ന് രാവിലെ 11മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. അന്നേദിവസം തന്ന ലേലം നടക്കും. വിവരങ്ങള്‍ക്ക് kcaet.kau.in, www.kau.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍-0494 2686215
————
കര്‍ഷക പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നു
ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രം നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15വരെ വിവിധ വിഷയങ്ങളില്‍ കര്‍ഷക പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നു. മുട്ടക്കോഴി വളര്‍ത്തല്‍, ഇറച്ചിക്കോഴി വളര്‍ത്തല്‍, ഓമനപ്പക്ഷികളുടെ പരിപാലനം, പോത്തുകുട്ടി പരിപാലനം, തീറ്റപ്പുല്‍ കൃഷിയും സൈലേജ് നിര്‍മാണവും, കറവപ്പശു പരിപാലനം, കാടപ്പക്ഷി വളര്‍ത്തല്‍, ഓമന മൃഗങ്ങളുടെ പരിപാലനം, ആട് വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍ എന്നീ വിഷയങ്ങളിലാണ് പരിശീലനം. പങ്കെടുക്കാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ 0494 2962296 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.
———-
ഡിസ്ട്രിക്ട് ഡീ അഡിക്ഷന്‍ സെന്റര്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു
ഭാരതസര്‍ക്കാര്‍ സാമൂഹ്യനീതി ശാക്തീകരണമന്ത്രാലയം നടപ്പാക്കിവരുന്ന നാഷനല്‍ ആക്ഷന്‍ പ്ലാന്‍ ഫോര്‍ ഡ്രഗ്‌സ് ഡിമാന്‍ഡ് റിഡക്ഷന്‍ (എന്‍.എ.പി.ഡി.ഡി.ആര്‍) പദ്ധതിയുടെയും നശാമുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെയും ഭാഗമായി ജില്ലയില്‍ ഡി.ഡി.എ.സി (ഡിസ്ട്രിക്ട് ഡീ അഡിക്ഷന്‍ സെന്റര്‍) തുടങ്ങുന്നതിന് നോണ്‍ ഗവ. ഓര്‍ഗനൈസേഷനുകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സദ്ധന്നതയുള്ള ആശുപത്രികള്‍ക്കും സംഘടനകള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും പുതിയ സംരഭകത്വം എന്ന നിലയിലും പദ്ധതി തുടങ്ങുന്നതിന് അപേക്ഷിക്കാം. ജില്ലയില്‍ ഡി.ഡി.എ.സി തുടങ്ങുന്നതിന് താല്‍പര്യമുള്ള എന്‍.ജി.ഒകള്‍, ആശുപത്രികള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ 13ന് രാവിലെ 10 മണിക്ക് മലപ്പുറം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കളക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന മീറ്റിങ്ങില്‍ പങ്കെടുക്കണം. ഫോണ്‍- 9447701622.
———–
കുടുംബശ്രീ അനിമേറ്റര്‍ നിയമനം
കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പാക്കിവരുന്ന നിലമ്പൂര്‍ ട്രൈബല്‍ സ്‌പെഷല്‍ പ്രോജക്ടിന്റെയും പട്ടികവര്‍ഗ സുസ്ഥിര വികസന പരിപാടിയുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആനിമേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ചാലിയാര്‍, പോത്തുകല്ല്, വഴിക്കടവ്, മൂത്തേടം, എടക്കര, കരുളായി, നിലമ്പൂര്‍, കരുവാരക്കുണ്ട്, എടപ്പറ്റ, താഴെക്കോട്, ഊര്‍ങ്ങാട്ടിരി എന്നീ പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരും 18നും 45നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. വെള്ളപ്പേറില്‍ തയാറാക്കിയ അപേക്ഷ നവംബര്‍ 15ന് വൈകുന്നേരം അഞ്ചുമണിക്ക് മുന്‍പായി മലപ്പുറം കുടുംബശ്രീ ജില്ലാ ഓഫീസിലോ നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിനടുത്തുള്ള ട്രൈബല്‍ സ്‌പെഷ്യല്‍ പ്രോജക്ട് ഓഫീസിലോ നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കണം. ഫോണ്‍-0483 2733470, 9747670052
————–
ജില്ലാ മൗണ്ടനീയറിംഗ് ചാമ്പ്യന്‍ഷിപ്പ്
ജില്ലാ മൗണ്ടനീയറിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാ മൗണ്ടനീയറിംഗ് ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 12ന് പന്തല്ലൂരില്‍നടക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ മത്സരം ഉണ്ടായിരിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള കായിക താരങ്ങള്‍ നാളെ (നവംബര്‍ 11ന്) വൈകുന്നേരം അഞ്ചുമണിക്കകം സെക്രട്ടറി, ജില്ലാ മൗണ്ടനീയറിംഗ് അസോസിയേഷന്‍, സ്‌പോര്‍ട്‌സ് പ്രമോഷന്‍ അക്കാഡമി മഞ്ചേരി എന്ന വിലാസത്തില്‍ എന്‍ട്രി നല്‍കണം. പങ്കെടുക്കുന്ന കായിക താരങ്ങള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി രാവിലെ 7.30ന് പി.എച്ച്.എസ്.എസ് പന്തല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍- 9567609045, 9495491697.
————–
ജില്ലാ ജൂനിയര്‍ ഹാന്‍ഡ്‌ബോള്‍ ചാംപ്യന്‍ഷിപ്പ് 12ന്
ഈ വര്‍ഷത്തെ ജില്ലാ ജൂനിയര്‍ ഹാന്‍ഡ്‌ബോള്‍ ചാംപ്യന്‍ഷിപ്പ് നവംബര്‍ 12ന് കാലിക്കറ്റ് സര്‍വകലാശാല ഹാന്‍ഡ്‌ബോള്‍ കോര്‍ട്ടില്‍വച്ച് നടക്കും. പങ്കെടുക്കുന്ന ടീമുകള്‍ അന്നേദിവസം രാവിലെ 8.30ന് എത്തിച്ചേരണം.