ജില്ലാതല റോബോർട്ടിക് ശില്പശാല താനുർ ദേവധാറിൽ

താനുർ: റോബോർട്ടിക്ക് മേഖലയിൽ വരും കാലഘട്ടങ്ങളിൽ
വരുന്ന തൊഴിലവത്സങ്ങളെയും നാധ്യതകളെയും കുറിച്ച് ജില്ലയിലെ ഹയർസെക്കൻഡറി കുട്ടികൾക്ക് പരിചയപെടുത്താനും ആശയ വിനിമയം നടത്താനും വേണ്ടി ജനുവരി 16 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് താനൂർ ദേവധാർ ഗവ.ഹയർ
സെക്കൻഡറി സ്കൂളിൽ വെച്ച്
റോബോർട്ടിക് ശില്പശാല സംഘടിപ്പിക്കുന്നു.

ദക്ഷിണേന്ത്യയിലെ തന്നെ റോബോർട്ടിക്സ് രംഗത്തെ വിദഗ്ധരുടെ നേതൃത്വത്തിലാണ് ക്ലാസ് സംഘടിപ്പിക്കുന്നത്.

ദേവധാർ സ്കൂളിൽ നിന്നും പ്രിൻസിപ്പലായി വിരമിക്കുന്ന എം.ഗണേഷന്റെ യാത്രയയപ്പിന്റെ ഭാഗമായാണ്
ശില്പശാല .

ജില്ലയിലെ ഹയർ സെക്കൻഡറി സ്കുളുകളിൽ നിന്നും
രണ്ട് പേർക്ക് വീതം പരിപാടിയിൽ പങ്കെടുക്കാം.

താത്പര്യമുള്ള വിദ്യാർത്ഥികൾ
ജനുവരി14 ന് മുമ്പായി പുർണ്ണമായ പേരും, സ്കുളിന്റെ പേരും, മൊബൈൽ നമ്പർ സഹിതം 9447948124 എന്ന നമ്പറിൽ വാട്ട്സ് ആപ്പ് ചെയ്യണം.
ശില്പശാലയിൽ
പങ്കെടുക്കുന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകും.

error: Content is protected !!