തിരൂരങ്ങാടി: ഒരേയൊരു ഭൂമി എന്ന പ്രമേയവുമായി തിരൂരങ്ങാടി എസ്.എസ്എം.ഒ.ഐ.ടി.ഇ പരിസ്ഥിതി ദിനാചരണത്തിൽ “പുഴമരിക്കരുത് നമുക്ക് ജീവിക്കണം” എന്ന സന്ദേശം ഉയർത്തി പുഴയോര യാത്ര സംഘടിപ്പിച്ചു. ഭൂമിയുടെ നീർത്തടങ്ങളാകുന്ന പുഴകൾ നശിപ്പിക്കരുതെന്നും പുഴയിലെ ജൈവ വൈവിധ്യ മേഖലകളെ സംരക്ഷിക്കണമെന്നും പുഴയോര യാത്ര ഉണർത്തി. പുഴകൾ മലിനപ്പെടുത്തുന്നത് വഴി ജലസ്രോതസ്സുകൾ നശിപ്പിക്കുകയാണെന്നും വിവിധ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥകൾ തകർക്കുകയാണെന്നും പുഴയോര യാത്ര ഓർമപ്പെടുത്തി. വേങ്ങര പഞ്ചായത്തംഗം ആരിഫ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഒ.സജ്ല പരിസ്ഥിതി ദിന സന്ദേശം നൽകി . പ്രിൻസിപ്പൾ ടി.ഹംസ ആധ്യക്ഷത വഹിച്ചു. സി.മൂസക്കുട്ടി, യു.ഷാനവാസ് എന്നിവർ സംസാരിച്ചു. അഫീഫലി.പി.ടി, സിനാൻ, സ്വാലിഹ സഹാന, ഹസ്ന, റബീബ് കാസിം, അദീബ് എന്നിവർ പുഴയോര യാത്രയ്ക്ക് നേതൃത്വം നൽകി. ഉപന്യാസ രചന, പോസ്റ്റർ നിർമാണം എന്നീ മത്സരങ്ങളും പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നടന്നു