
തിരൂരങ്ങാടി : അടുത്ത അഞ്ച് ദിവസം തിരൂരങ്ങാടിയിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം തടസപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി തിരൂരങ്ങാടി സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
കേരള വാട്ടര്‍ അതോറിറ്റി തിരൂരങ്ങാടി സെക്ഷനു കീഴിലുള്ള കരിപ്പറമ്പ് ജല ശുദ്ധീകരണശാലയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ തിരൂരങ്ങാടി നഗര പ്രദേശങ്ങളായ ചെമ്മാട്, സികെ നഗര്‍, തിരൂരങ്ങാടി, ഈസ്റ്റ് ബസാര്‍, എംകെ റോഡ് റോഡ്, ടിസി നഗര്‍, കെസി റോഡ്, പന്താരങ്ങാടി, പാറപ്പുറം, പൂക്കുളങ്ങര കനാല്‍ ഭാഗങ്ങള്‍, എന്നിവിടങ്ങളില്‍ അടുത്ത അഞ്ച് (5) ദിവസത്തേക്ക് കുടിവെള്ള വിതരണം തടസ്സപ്പെടുന്നതായിരിക്കുമെന്ന് വാട്ടര്‍ അതോറിറ്റി തിരൂരങ്ങാടി സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.