കായംകുളത്ത് ഡിവൈഎഫ്‌ഐ നേതാവിനെ കുത്തികൊന്നു ; രണ്ട് പേര്‍ കസ്റ്റഡിയില്‍

കായംകുളത്ത് ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി അംഗം കുത്തേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഡിവൈഎഫ്‌ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം പുതുപ്പള്ളി വേലശ്ശേരി തറയില്‍ അമ്പാടിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 5.30ന് കൃഷ്ണപുരം മാവിനാല്‍ക്കുറ്റി ജംഗ്ഷന് സമീപം വച്ചായിരുന്നു ഒരു സംഘം ചേര്‍ന്ന് ആക്രമിച്ചത്. സംഘട്ടത്തിനിടെ കഴുത്തില്‍ കുത്തേറ്റ അമ്പാടി രക്തം വാര്‍ന്ന് റോഡില്‍ വീണു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗുണ്ടാ സംഘത്തലവന്‍ ലിജു ഉമ്മന്റെ സംഘത്തില്‍ പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് മുന്നോടിയായി ക്രിക്കറ്റ് മൈതാനത്തും സംഘര്‍ഷം ഉണ്ടായിരുന്നു. കൊലപാതക സ്ഥലത്തു നിന്നും ക്രിക്കറ്റ് ബാറ്റും ഹോക്കിസ്റ്റിക്കുമൊക്കെ കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയും സിപിഎമ്മും ദേവികുളങ്ങര ഗ്രാമപഞ്ചായത്തില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

error: Content is protected !!