Friday, August 15

ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ബ്ലോക്ക് സമ്മേളനം

തിരൂരങ്ങാടി: കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന ബഡ്ജറ്റാണ് കേന്ദ്ര സർക്കാരിൻ്റെത് എന്ന് ഡിവൈഎഫ്ഐ സംസ്ഥാന ജോയിൻ സെക്രട്ടറി വി വസീഫ്. ഡിവൈഎഫ്ഐ തിരൂരങ്ങാടി ബ്ലോക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഐതിഹാസികമായ സമരം നടത്തിയ കർഷക സമൂഹത്തെയും സാധാരണക്കാരെയും അവഗണിച്ചായിരുന്നു കേന്ദ്രബഡ്ജറ്റ് എന്നും അതിനെതിരെയുള്ള പോരാട്ടമാണ് ഡിവൈഎഫ്ഐ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെമ്മാട് ഐശ്വര്യ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനത്തിൽ എം ബൈജു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി മുനീർ , ജില്ലാ പ്രസിഡൻ്റ് ശ്യാംപ്രസാദ്, ജില്ലാ ജോയിൻ സെക്രട്ടറി
ശിനീഷ് കണ്ണത്ത്, അഡ്വക്കറ്റ് സി ഇബ്രാഹിംകുട്ടി, പി വി
അബ്ദുൽ വാഹിദ്, കെടി അബ്ദുസമദ്,
എന്നിവർ സംസാരിച്ചു.

error: Content is protected !!