തെയ്യാലിങ്ങല്‍ എസ് എസ് എം എച്ച് എസ് എല്‍ എ സില്‍ ഇ.ഡി.ബള്‍ബ് നിര്‍മ്മാണ പരിശീലനം

തിരൂരങ്ങാടി: കേന്ദ്ര-സംസ്ഥാന ഊര്‍ജ്ജ വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിന്റെ ഭാഗമായി തെയ്യാലിങ്ങല്‍ എസ് എസ് എം എച്ച് എസ് എസില്‍ വച്ച് നന്നമ്പ്ര പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങള്‍ക്ക് സൗജന്യ എല്‍.ഇ .ഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം നല്‍കി.

ഹെഡ് മാസ്റ്റര്‍ ചാക്കോ എന്‍ സി അധ്യക്ഷത വഹിച്ചു. എസ്. ഇ.പി മലപ്പുറം ജില്ലാ കോ-ഓഡിനേറ്റര്‍ സാബിര്‍ മലപ്പുറം പരിശീലനത്തിന് നേതൃത്വം നല്‍കി. വാര്‍ഡ് മെംബര്‍ പ്രസന്നകുമാരി, പ്രിന്‍സിപ്പാള്‍ ബിജു എബ്രഹാം, എസ്.സി.പി കോ-ഓഡിനേറ്റര്‍ ശ്രീലേഖ, കുടുംബശ്രീ സി ഡി ഒ ഷൈനി എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!