ഏറനാട് താലൂക്ക് ഓഫീസ് സംസ്ഥാനത്തെ ആദ്യത്തെ ഐ.എസ്.ഒ 9001.2015 സര്‍ട്ടിഫൈഡ് താലൂക്ക് ഓഫീസ്

സംസ്ഥാനത്തെ ആദ്യത്തെ ഐ.എസ്.ഒ 9001.2015 സര്‍ട്ടിഫൈഡ് താലൂക്ക് ഓഫീസായി ഏറനാട് താലൂക്ക് ഓഫീസിനെ പ്രഖ്യാപിച്ചു. പ്രഖ്യാപന കര്‍മ്മം പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപൂര്‍വ്വ ത്രിപാഠി നിര്‍വ്വഹിച്ചു. തഹസില്‍ദാര്‍ എം.മുകുന്ദന്‍ അധ്യക്ഷത വഹിച്ചു.

ടാറ്റാ ക്വാളിറ്റി സര്‍വ്വീസ് ലീഡ് ഓഡിറ്റര്‍ സുകുമാരന്‍, കില ഐ.എസ്.ഒ ജില്ലാ പ്രോഗ്രാം മാനേജര്‍ താജുദ്ധീന്‍ എന്നിവര്‍ ഓഡിറ്റിന് നേതൃത്വം നല്‍കി. പൗരാവകാശ രേഖ, ഫ്രണ്ട് ഓഫീസ് തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ പരിശോധിച്ചാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഭൂരേഖ തഹസില്‍ദാര്‍ കെ.എസ് അഷറഫ്, എം.അബ്ദുല്‍ അസീസ്, മറിയുമ്മ, ശ്യാംജിത്ത്, ഹബീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!