തിരൂരങ്ങാടി : പ്രായപൂർത്തിയാകാത്ത പെണ്കുട്ടിക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ സംഭവ ത്തിൽ മമ്പുറം സ്വദേശിക്ക് 4 വർഷം തടവും 35000 രൂപ പിഴയും പരപ്പനങ്ങാടി ഫാസ്റ്റട്രാക്ക് സ്‌പെഷ്യൽ കോടതി വിധിച്ചു. പ്രായപൂർത്തിയാകാത്ത അതിജീവിത വീടിന്റെ അടുക്കളയിൽ നിൽക്കുമ്പോൾ 14.9.21 ന് 4.30 നും 23 ന് Tരാവിലെ 8.30 നും പ്രതി തന്റെ വീടിന്റെ ടെറസിന്റെ മുകളിൽ നിന്നും ഉടുതുണി പൊക്കി ലൈംഗീകാവയവാം കാണിച്ച് മാനഹാനി ഉണ്ടാക്കിയെന്നാണ് കേസ്. ഈ കേസിൽ പ്രതി മമ്പുറം വേളക്കാടൻ അബ്ദുൽ ഹമീദിന് 4 വർഷം കഠിന തടവും 35000 രൂപ പിഴയും അടക്കണം. പിഴ അടക്കുന്ന പക്ഷം 25000 രൂപ അതിജീവിതക്ക് നൽകണം.
എസ് ഐ ആയിരുന്ന കെ.പ്രിയൻ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രഎംജി സമർപ്പിച്ചത്. പ്രോസിക്യൂഷൻ വേണ്ടി സ്പെസിസ്റൽ പബ്ലിക് പ്രോസിക്യൂറ്റർ അഡ്വ. ഷമ മാലിക്ക് ഹാജരായി. അസി.സബ് ഇൻസ്‌പെക്ടർ സ്വപ്ന രാംദാസ് പ്രോസിക്യൂഷനെ സഹായിച്ചു.