റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി കാവുവട്ടം മലമേല്‍ത്തൊടി സ്വദേശി, പരേതനായ കുന്നത്തുപറമ്പില്‍ മുഹമ്മദിന്റെ മകന് യൂസുഫ് (56) ആണ് മരിച്ചത്. 30 വര്‍ഷത്തോളമായി റിയാദിലുണ്ടായിരുന്ന ഇദ്ദേഹം പാചകക്കാരനായാണ് ജോലി ചെയ്തിരുന്നത്. നെഞ്ചുവേദനയെ തുടര്‍ന്ന് റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൂന്ന് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയിവന്നത്.
മൃതദേഹം നാട്ടില്‍ കൊണ്ടുപോകും. അതിനാവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്മാന് റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാട്, ഷബീര്‍ കളത്തില്‍, ജാഫര്‍ വീമ്പൂര് എന്നിവര്‍ രംഗത്തുണ്ട്.
മാതാവ് ഖദീജ, ഭാര്യ മൈമൂന, മക്കള്‍ മുഹമ്മദ് ജാഫര്‍, ജംഷീറ, ജസീറ. മരുമക്കള്‍ കുളങ്ങര റജുല, മച്ചുപറമ്പിന്‍ നൗഷാദ്, കാണിത്തൊടി ആഷിഖ്.