പരീക്ഷ മാറ്റിയതായി വ്യാജ അറിയിപ്പ് ; പൊലീസില്‍ പരാതി നല്‍കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകള്‍ / അഫിലിയേറ്റഡ് കോളേജുകള്‍ / സെന്ററുകള്‍ മുതലായവകളില്‍ 2024 – 25 അധ്യയന വര്‍ഷത്തെ രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റിയതായി വ്യാജ സര്‍ക്കുലര്‍. ഡെപ്യൂട്ടി രജിസ്ട്രാറുടെ പേരില്‍ അവധി ദിനമായ മാര്‍ച്ച് 31 – നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഈ വാര്‍ത്തയില്‍ വിദ്യാര്‍ഥികള്‍ വഞ്ചിതരാകരുതെന്നും പരീക്ഷ മുന്‍ നിശ്ചയിച്ചപ്രകാരം തന്നെ നടക്കുമെന്നും പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. വ്യാജ സര്‍ക്കുലറിനെതിരെ സര്‍വകലാശാല പോലീസില്‍ പരാതിനല്‍കും.

error: Content is protected !!