
“
തിരൂരങ്ങാടി ഓറിയൻ്റെൽ ഹയർ സെക്കണ്ടറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോൾ വിളംബരവും ഷൂട്ടൗട്ട് മത്സരവും “ഫിഫാരവം” എന്ന പേരിൽ ആവേശോജ്വലമായി നടന്നു. ഫുട്ബോൾ ലോകകപ്പിന്റെ ആവേശം വിദ്യാർത്ഥികളിലേക്കും പൊതുസമൂഹത്തിലേക്കും പകർത്തുന്ന തരത്തിൽ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി.
പരിപാടിയുടെ ഉദ്ഘാടനം തിരൂരങ്ങാടി മുനിസിപ്പാലിറ്റി സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ നിർവഹിച്ചു. പ്രശസ്ത ഫുട്ബോൾ താരം സി. മുഹമ്മദ് ജിയാദ് മുഖ്യാതിഥിയായി പങ്കെടുത്തു.
സ്കൂൾ പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ, പി.ടി.എ പ്രസിഡണ്ട് കാരാടൻ റഷീദ് എന്നിവർ ആശംസകൾ നേർന്നു.
എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ മുനീർ താനാളൂർ, ടി.വി. ആയിശാബി, കെ. സുബൈർ മക്കരപ്പറമ്പ്,സ്റ്റാഫ് സെക്രട്ടറിമാരായ ടി. സാലിം, എ.ടി. സൈനബ എന്നിവരും അധ്യാപകരായ എം. സുഹൈൽ, യു.ടി. അബൂബക്കർ, പി.വി. ഹുസൈൻ, പി. ഇസ്മായിൽ, പി. ജാഫർ, ടി.സി. നാസർ, എസ്. ഖിളർ , ഹുസൈൻ കോയ, മുഹമ്മദലി ജൗഹർ എന്നിവർ സംസാരിച്ചു. എൻ. എസ്. എസ് വളയണ്ടിയർമാർ പരിപാടിക്ക് നേതൃത്വം നൽകി.
വിവിധ രാജ്യങ്ങളുടെ ജേഴ്‌സികളണിഞ്ഞ വിദ്യാർത്ഥികൾ പങ്കെടുത്ത ലോകകപ്പ് വിളംബരവും ആവേശകരമായ ഷൂട്ടൗട്ട് മത്സരവും പരിപാടിക്ക് വർണാഭമായ മിഴിവേകി. വിദ്യാലയത്തിലെ ചിത്രകലാ അധ്യാപകനായ കെ. സുബൈർ മക്കരപ്പറമ്പ് നിർമിച്ച ആറടി ഉയരമുള്ള വേൾഡ് കപ്പ് മാതൃക “ഫിഫാരവം” പരിപാടിയുടെ പ്രധാന ആകർഷണമായി മാറി. അത്യന്തം മനോഹരമായി തയ്യാറാക്കിയ മാതൃക കാണികൾക്കിടയിൽ വലിയ ശ്രദ്ധ നേടി.
ഫുട്ബോൾ പ്രേമികളും വിദ്യാർത്ഥികളും അധ്യാപകരും ഒരുമിച്ചുചേർന്ന ആഘോഷം ഓറിയൻ്റൽ ക്യാമ്പസിനെ ലോകകപ്പ് ആവേശത്തിന്റെ വേദിയാക്കി മാറ്റി.
ഫോട്ടോ:
തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഫിഫാരവം ലോകകപ്പ് വിളംബര പരിപാടിയിൽ വിവിധ രാജ്യങ്ങളുടെ ജേഴ്സിയണിഞ്ഞ് വിദ്യാർത്ഥികൾ കൂറ്റൻ വേൾഡ് കപ്പ് മാതൃകക്ക് മുന്നിൽ അണിനിരന്നപ്പോൾ.