Thursday, August 14

പാവപ്പെട്ട മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് വഖഫ് ബോര്‍ഡ് വഴി നല്‍കുന്ന ധനസഹായം വേഗത്തിലാക്കണം ; ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന് നിവേദനം നല്‍കി

തിരൂരങ്ങാടി: പാവപ്പെട്ട മുസ്ലിം കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിന് വഖഫ് ബോര്‍ഡ് വഴി ചെറിയൊരാശ്വാസമായി നല്‍കി വരുന്ന ധനസഹായം കാലോചിതവും സമയബന്ധിതവുമായി നല്‍കുന്നത് വേഗത്തിലാക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടന (എന്‍എഫ് പിആര്‍) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന് നിവേദനം സമര്‍പ്പിച്ചു. ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ 2018 മുതലുള്ള അപേക്ഷകളാണ് പരിഗണിച്ചു വരുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ഓഫീസിലേക്ക് വിളിക്കുമ്പോള്‍ ഫോണെടുക്കാത്തത് സംബന്ധിച്ചും നിവേദനത്തിലൂടെ ബോധിപ്പിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. തിരൂര്‍ പി ഡബ്ലു ഡി റസ്റ്റ് ഹൗസില്‍ വെച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹീം പൂക്കത്ത്, ഷാജി മുങ്ങാത്തം തറ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം സമര്‍പ്പിച്ചത്.

error: Content is protected !!