
ചെട്ടിയാം കിണര്‍: വിസ്മൃതിയിലായ ഒരു നാടിന്റെ ഫുട്ബോൾ സംസ്കാരത്തെ വീണ്ടെടുക്കാന്‍ ശ്രമം നടത്തുകയാണ് ബുള്ളറ്റ് ചെട്ടിയാം കിണര്‍. 1988 മുതൽ ഫുട്ബോൾ മത്സരങ്ങളിലൂടെ പെരുമണ്ണ ക്ലാരിയില്‍ മേല്‍വിലാസം ഉണ്ടായിരുന്ന ബുള്ളറ്റ് ചെട്ടിയാ കിണറിന്റെ സ്വത്തത്തെയും ഫുട്ബോൾ സംസ്കാരത്തെയും തിരിച്ച് പിടിക്കാനുള്ള അതി തീവ്ര ശ്രമത്തിലാണ് ബുള്ളറ്റ് ക്ലബ്ബിന്റെ പുതിയ തലമുറ. അതിന്റെ ഭാഗമായി നടന്ന ബുള്ളറ്റ് ലെജന്റ്സ് ടീമിനെ അണി നിരത്തി സംഘടിപ്പിച്ച ഫുട്ബോൾ നൈറ്റ് ചെട്ടിയാ കിണറിന് തലമുറകളുടെ കൂടിച്ചേരലായി മാറി.
ബാജു മോന്‍ ഏലായിയുടെ മാനേജ്മെന്റ്ല്‍ ഷംസുദ്ദീന്‍ PT യുടെ നേതൃത്വത്തില്‍ മൈതാനത്ത് ബൂട്ട് കെട്ടി ഇറങ്ങിയ ലെജന്റ്സ് ടീമില്‍ PT അഷ്റഫ്, ബാബു ഹരിദാസ്, ജബ്ബാര്‍, നൗഷാദ്, ശിഹാബ്, ഷംസുദ്ദീന്‍ CK എന്നിവർ ഗ്രൗണ്ടില്‍ ഇടവും വലതും ഗോൾ പോസ്റ്റും കാത്തു നിന്നപ്പോള്‍ 90 കളിലെ റഫറി അലികുട്ടി CK കളി നിയന്ത്രിച്ചത് കാണികള്‍ക്ക് പോയ കാലത്തിന്റെ ഒരു പിടി നല്ല സ്മരണകള്‍ ആണ് നല്‍കിയത്.
കളിയുടെ തൊട്ടു മുമ്പ് ബുള്ളറ്റ് ചെട്ടിയാ കിണറിന്റെ ഈ സീസണിലെ ഒൌദ്യോഗിക ജെയ്സ്സിയുടെ സമര്‍പ്പണം സ്പോണ്‍സര്‍മാരായ അക്ഷയ കുറ്റിപാലാ പാര്‍ട്ണര്‍ മന്‍സൂര്‍ PK യും I ഫോണ്‍ സെല്‍ തിരൂര്‍ ഉടമ സിംസാദ് CK യും നിര്‍വ്വഹിച്ചു.
ക്ലബിലെ മുന്‍ താരങ്ങളെ മുന്‍ നിർത്തി ചെട്ടിയാ കിണറിലെ പുതിയ തലമുറയിലെ കുട്ടികള്‍ക്ക് കായിക രംഗത്ത് നിരവധി പദ്ധതികള്‍ ആണ് വരും ആഴ്ചകളില്‍ ബുള്ളറ്റ് ചെട്ടിയാം കിണര്‍ ആസൂത്രണം ചെയ്യുന്നത്.