മലപ്പുറം : പൂക്കോട്ടൂര്‍ അങ്ങാടിയില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനെ കാറിടിച്ചു വീഴ്ത്തിയും വടിവാള്‍ വീശിയും എട്ട് ലക്ഷം കവര്‍ന്ന കേസില്‍ നാലു പേര്‍ മഞ്ചേരി പോലീസിന്റെ പിടിയില്‍. പത്തനംതിട്ട അടൂര്‍ സ്വദേശികളായ പരുത്തിപ്പാറ, വയല സ്വദേശി കല്ലുവിളയില്‍ വീട്ടില്‍ സുജിത്ത്, (20), വടെക്കെടത്തുകാവ്,നിരന്നകായലില്‍ വീട്ടില്‍ രൂപന്‍ രാജ് (23), വടക്കെടത്തുകാവ്, മുല്ലവേലിപടിഞ്ഞാറ്റേതില്‍ വീട്ടില്‍ സൂരജ് (23), അടൂര്‍,പന്നിവിഴ, വൈശാഖം വീട്ടില്‍ സലിന്‍ ഷാജി (22) എന്നിവരെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ മാസം 23 നായിരുന്നു കേസിനാസ്പദമായ സംഭവം. പൂക്കൂട്ടോര്‍ അങ്ങാടിയില്‍ വെച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്തുവരുന്ന മൊറയൂര്‍ സ്വദേശിയെ കാറുകൊണ്ട് വാഹനം ഇടുപ്പിച്ചു തള്ളിയിട്ട് വടിവാള്‍ വീശിയും കുരുമുളക് സ്‌പ്രേമുഖത്തേക്ക് അടിച്ചും പൂക്കോട്ടൂരങ്ങാടിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുഴല്‍ പണം കവര്‍ച്ച ചെയ്യുകയായിരുന്നു.
പ്രതികളെ കുറിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് ഐ.പി.എസിനു ലഭിച്ച വിവരത്തെ തുടര്‍ന്ന് മലപ്പുറം ഡി.വൈ.എസ് പി. അബ്ദുള്‍ ബഷീറിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ ജോബി തോമസ്, റിയാസ് ചാക്കിരി , മഞ്ചേരി എസ്‌ഐ മാരായ സുജിത്ത്, ബഷീര്‍, പോലീസ് ഉദ്യോഗസ്ഥരായ അനീഷ് ചാക്കോ, ദിനേഷ് ഐകെ, സലീം പി, ഷഹേഷ് ആര്‍, ജസീര്‍ കെ, ഹക്കിം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.