സപ്ലിമെന്ററി പരീക്ഷ എഴുതാനെത്തിയ മുന്‍ വിദ്യാര്‍ത്ഥി നാല് വിദ്യാര്‍ത്ഥികളെ കുത്തി

Copy LinkWhatsAppFacebookTelegramMessengerShare

കാടാമ്പുഴ: സപ്ലിമെന്ററി പരീക്ഷ എഴുതാനെത്തിയ മുന്‍ വിദ്യാര്‍ഥിയുടെ കുത്തേറ്റ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. മരവട്ടം ഗ്രേസ് വാലി കോളേജിലെ വിദ്യാര്‍ഥികള്‍ക്കാണ് കുത്തേറ്റത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ കോളേജിനു സമീപമായിരുന്നു സംഭവം. ബി.ബി.എ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. അക്രമം അഴിച്ചുവിട്ട മുന്‍ വിദ്യാര്‍ഥിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മുന്‍ വൈരാഗ്യമാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റവര്‍ കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. കാടാമ്പുഴ പൊലീസ് അന്വേഷണമാരംഭിച്ചു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!