തിരൂരങ്ങാടി വില്ലേജില്‍ ഇനി ഭൂമി സംബന്ധമായ വിവരങ്ങള്‍ വിരല്‍ തുമ്പില്‍ ; ഡിജിറ്റല്‍ ലാന്റ് സര്‍വെ തുടങ്ങാന്‍ തീരുമാനം

തിരൂരങ്ങാടി: തിരൂരങ്ങാടി വില്ലേജില്‍ ഡിജിറ്റല്‍ ലാന്റ് സര്‍വെ തുടങ്ങാന്‍ തീരുമാനിച്ചു. ഓരോരുത്തരുടെയും ഭൂമി സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യും. ഇവിടെ ഇതു വരെ റീ സര്‍വെ നടന്നിട്ടില്ല. പതിറ്റാണ്ടുകള്‍ക്ക് മുമ്പത്തെ ആധാരവിവരങ്ങളാണി നിലവലുള്ളത്. ഡിജിറ്റലൈസ് ചെയ്യുന്നതോടെ ഭുഉടമകള്‍ക്ക് അവരുടെ ഭൂമി വിവരങ്ങള്‍ എത്രയെന്നും മറ്റും സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള കര്‍മപരിപാടികള്‍ക്ക് തിരൂരങ്ങാടി നഗരസഭയില്‍ ചേര്‍ന്ന യോഗം രൂപം നല്‍കി.

നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സര്‍വെയുടെ ഭാഗമായി നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും സര്‍വെ സഭ ചേരും. സുലൈഖ കാലൊടി. ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, സിപി സുഹ്റാബി. പരപ്പനങ്ങാടി ലാന്റ് സര്‍വെ സൂപ്രണ്ട് കെ.ബി അനില്‍കുമാര്‍, സര്‍വെ ഹെഡ് പിഎസ് ഷൈബി. ധന്യ കൃഷ്ണന്‍, കൗണ്‍സിലര്‍മാര്‍ സംസാരിച്ചു.

error: Content is protected !!