സൗജന്യ ഓണക്കിറ്റ് വിതരണം ഈ മാസം ഒൻപത് മുതൽ തുടങ്ങുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. ആറുലക്ഷത്തോളം മഞ്ഞക്കാർഡ് ഉടമകൾ, ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾ, വയനാട് ദുരിന്ത മേഖലയിലെ കാർഡ് ഉടമകൾ എന്നിവർക്കാണ് സൗജന്യ ഓണക്കിറ്റ് നൽകുന്നത്. റേഷൻ കടകൾ വഴിയാണ് വിതരണം നടക്കുക. മൂന്ന് ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് 10 രൂപ 90 പൈസ നിരക്കിൽ 10 കിലോ അരി നൽകും. വിപണിയിൽ 50 രൂപയിലധികം വിലയുള്ള അരിയാണ് നൽകുന്നത്. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കുള്ള പഞ്ചസാര വിതരണം പുനസ്ഥാപിക്കുമെന്നും വിലയിൽ നേരിയ വർധന വരുത്തേണ്ടി വരുമെന്നും മന്ത്രി ജി ആർ അനിൽ അറിയിച്ചു.
Related Posts
സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽജില്ലാതല വിതരണോദ്ഘാടനം ജില്ലാകലക്ടര്‍ നിര്‍വഹിച്ചു സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ (ഓഗസ്റ്റ് 23) ആരംഭിക്കും. എല്ലാ കാര്‍ഡുകള്‍ക്കും…
-
വൈദ്യുതി വിതരണം തടസപ്പെടുംഎടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (നവംബർ 25) രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 12 വരെ…
കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണംതിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സെന്ററുകളിൽ കെ-ടെറ്റ് പരീക്ഷ എഴുതി വജിയിച്ച് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കിയവരുടെ കെ-ടെറ്റ് സർട്ടിഫിക്കറ്റുകൾ തിരൂരങ്ങാടി ജില്ലാ…
-
റിലീഫ് വിതരണം ഉദ്ഘാടനം ചെയ്തുപന്താരങ്ങാടി: പതിനാറുങ്ങൽ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് സംയുക്താഭിമുഖ്യത്തിൽ സാന്ത്വനം പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.…