ജി-ടെക് സെന്റർ ഓഫ് എക്സലൻസ് സൗജന്യ തൊഴില്‍ മേള നവംബര്‍ 09 ന് ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം എംഎല്‍എ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെയും മുദ്ര എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ത്യയിലെ പ്രമുഖ കമ്പ്യൂട്ടര്‍ വിദ്യാഭാസ ശൃംഖലയായ ജി-ടെക് സെന്റർ ഓഫ് എക്സലൻസ് നവംബര്‍ 09ന് സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജി-ടെക്കിന്റെ 256-ാമത് തൊഴില്‍ മേളയാണ് പെരിന്തല്‍മണ്ണ ജി-ടെക് സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 3 മണി വരെ നടക്കുന്നത്. മേളയില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്ട്രേഷനും അനുബന്ധ സേവനങ്ങളും തികച്ചും സൗജന്യമാണ്.

50-ല്‍ അധികം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ SSLC, Plus two, Degree, PG തുടങ്ങി ഏത് വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും 4 അഭിമുഖങ്ങളില്‍ വരെ പങ്കെടുക്കാം. മേളയില്‍ മീഡിയ, ഐ ടി, ബാങ്കിങ്, എഡ്യൂക്കേഷന്‍, ഇന്‍ഷുറന്‍സ്, അക്കൗണ്ടിംഗ്,ബില്ലിംഗ്, സെയില്‍സ് & മാനേജ്മന്റ് തുടങ്ങി ആയിരത്തിലധികം ഒഴുവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് തിരഞ്ഞെടുക്കും.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി, പ്ലസ്ടു മുതല്‍ ഉന്നത വിദ്യാഭ്യാസമുള്ളവര്‍ക്കെല്ലാം ജോലി നേടിക്കൊടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന തൊഴില്‍ മേളയിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചെമ്മാട് G-TEC ൽ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.കൂടാതെ പെരിന്തൽമണ്ണ MLA ഓഫീസിലൂടെയും രെജിസ്ട്രേഷൻ ലഭ്യമാണ്.


മേളയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അപ്‌ഡേറ്റ് ചെയ്ത Resume 5 കോപ്പി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ 2 എണ്ണം, സര്‍ട്ടിഫിക്കേറ്റ് കോപ്പി എന്നീ രേഖകള്‍ നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി താഴെ കൊടുത്ത നമ്പറുകളില്‍ ബന്ധപ്പെടാം : 9745106070 തൊഴില്‍മേളയും അനുബന്ധ സേവനങ്ങളും തുടര്‍ന്നും സൗജന്യമായി ലഭ്യമാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

error: Content is protected !!