ഗാന്ധി ചെയർ അവാർഡ് തുഷാർ ഗാന്ധിക്ക്

കാലിക്കറ്റ് സർവകലാശാലാ ചെയർഫോർ ഗാന്ധിയൻ സ്റ്റഡീസ് ആന്റ് റിസർച്ച് ഏർപ്പെടുത്തിയ 2023 – ലെ ഗാന്ധി ചെയർ അവാർഡ് തുഷാർ ഗാന്ധിക്ക് സമ്മാനിക്കാൻ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ഗവേർണിങ് ബോഡി യോഗം തീരുമാനിച്ചു. പ്രമുഖ ഗാന്ധി മാർഗ സാമൂഹിക പ്രവർത്തകനും മഹാത്മാഗാന്ധിയുടെ പ്രപൗത്രനുമാണ് തുഷാർ അരുൺ ഗാന്ധി എന്ന തുഷാർ ഗാന്ധി. ഗ്രന്ഥകാരൻ കൂടിയായ ഇദ്ദേഹം മുംബെയിലാണ് താമസം.

ഗവേർണിങ് ബോഡി യോഗത്തിൽ രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, സിൻഡിക്കേറ്റംഗം ഡോ. ടി. വസുമതി, ഡോ. ആർ. സുരേന്ദ്രൻ, ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ്, ഡോ. എസ്. രാധ, ഡോ. ദിലീപ്. പി. ചന്ദ്രൻ, ടി. ബാലകൃഷ്ണൻ, ഡോ. എം.സി.കെ. വീരാൻ, ആർ.എസ്. പണിക്കർ, യു.വി. രാജഗോപാൽ എന്നിവർ പങ്കെടുത്തു.

error: Content is protected !!